ഡമാസ്‌കസ്: സിറിയയില്‍ കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബഷീറിനെ നിയമിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയുടെ ( ഇദ്ലിബ്) ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന സാല്‍വേഷന്‍ സര്‍ക്കാരിന്റെ തലവനായിരുന്നു മുഹമ്മദ് അല്‍ ബഷീര്‍. 2025 മാര്‍ച്ച് ഒന്നുവരെ താന്‍ ഇടക്കാല പ്രധാനമന്ത്രിയായി തുടരുമെന്ന് ബഷീര്‍ ടെലിവിഷന്‍ സന്ദേശത്തില്‍ അറിയിച്ചു.
Also Read: ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം; അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്
സിറിയയില്‍ ബഷാര്‍ അല്‍ അസദിനെ പുറത്താക്കാന്‍ വിമതരെ സഹായിച്ചവരില്‍ പ്രധാനിയാണ് മുഹമ്മദ് അല്‍ ബഷീര്‍. വിമത സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാംസ് (എച്ച്ടിഎസ്) വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ബഷീര്‍.