‘യുദ്ധത്തിനുള്ള സമയമല്ല’പുടിന് മോദിയുടെ സന്ദേശം,’സഹോദരന്‍’ സെലന്‍സ്‌കിക്ക് ഉപദേശവും

യുക്രെയ്ന്‍ അവരുടെ സഖ്യകക്ഷികളുമായി എണ്ണമറ്റ ചര്‍ച്ചകള്‍ നടത്തിയേക്കാം, പക്ഷേ അത് ഫലം കാണില്ല. പകരം ഇരു കക്ഷികളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

‘യുദ്ധത്തിനുള്ള സമയമല്ല’പുടിന് മോദിയുടെ സന്ദേശം,’സഹോദരന്‍’ സെലന്‍സ്‌കിക്ക് ഉപദേശവും
‘യുദ്ധത്തിനുള്ള സമയമല്ല’പുടിന് മോദിയുടെ സന്ദേശം,’സഹോദരന്‍’ സെലന്‍സ്‌കിക്ക് ഉപദേശവും

യുക്രെയ്നിലെ യുദ്ധം പരിഹരിക്കാന്‍ നയതന്ത്രം വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇത് യുദ്ധത്തിനുള്ള സമയമല്ല’ എന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. അതേസമയം, യുദ്ധക്കളത്തിലെ വിജയങ്ങള്‍ ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് നയിക്കില്ലെന്നും മോദി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിക്ക് ഉപദേശം നല്‍കുകയും ചെയ്തു. ലെക്സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി,.

Also Read: നയതന്ത്ര പ്രതിസന്ധി; യൂറോപ്യന്‍ യൂണിയന്‍-ചൈന 50-ാം വാര്‍ഷിക ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്ന് ഷി ജിന്‍പിംഗ്

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി, ഇരു രാജ്യങ്ങളുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞു. യുക്രെയ്ന്‍ അവരുടെ സഖ്യകക്ഷികളുമായി എണ്ണമറ്റ ചര്‍ച്ചകള്‍ നടത്തിയേക്കാം, പക്ഷേ അത് ഫലം കാണില്ല. പകരം ഇരു കക്ഷികളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധത്തിന്റെ ‘തുടക്കത്തില്‍, സമാധാനം കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാല്‍ ഇപ്പോള്‍, നിലവിലെ സാഹചര്യം അനുകൂലമായിരിക്കുകയാണെന്നും മോദി ചൂണ്ടിക്കാണിച്ചു. അതേസമയം, പുതുക്കിയ നയതന്ത്ര ശ്രമങ്ങളെത്തുടര്‍ന്ന്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ‘അടുത്ത ഘട്ടങ്ങള്‍’ റഷ്യയും അമേരിക്കയും ചര്‍ച്ച ചെയ്തതായി ക്രെംലിന്‍ ഇന്ന് സ്ഥിരീകരിച്ചു.

Share Email
Top