കേന്ദ്ര ബജറ്റ് ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, രാജ്യ തലസ്ഥാന ഭരണം പിടിക്കുക മോദിയുടെ ലക്ഷ്യം

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഭരണം പിടിക്കാൻ ഉറച്ച് തന്നെയാണ് ടീം മോദി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടപ്പെട്ട് കൊണ്ടിരിക്കുന്നത്. ആദായനികുതി പരിധി ഉയർത്തിയും, 12 ലക്ഷം വരെ നികുതിയില്ലെന്ന പ്രഖ്യാപനവും ഉൾപ്പെടെ കേന്ദ്രബജറ്റിലെ തീരുമാനങ്ങൾ ഫ്രെബ്രുവരി അഞ്ചിന് നടക്കുന്ന ഡൽഹിയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാൽ അത് ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് വലിയ പ്രഹരമായി മാറും.

കേന്ദ്ര ബജറ്റ് ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, രാജ്യ തലസ്ഥാന ഭരണം പിടിക്കുക മോദിയുടെ ലക്ഷ്യം
കേന്ദ്ര ബജറ്റ് ഡൽഹി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, രാജ്യ തലസ്ഥാന ഭരണം പിടിക്കുക മോദിയുടെ ലക്ഷ്യം

ദായനികുതി പരിധി ഉയര്‍ത്തിയും 12 ലക്ഷം വരെ നികുതിയില്ലെന്ന പ്രഖ്യാപനവും ഉള്‍പ്പെടെ ജനോപകാരപ്രദമായ കേന്ദ്രബജറ്റിലെ തീരുമാനങ്ങള്‍ ഫ്രെബ്രുവരി അഞ്ചിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാല്‍ അത് ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് വന്‍ പ്രഹരമായി മാറും.തുടര്‍ച്ചയായി മൂന്ന് വട്ടം രാജ്യം ഭരിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് അവസരം ലഭിച്ചെങ്കിലും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. മോദിയെ സംബന്ധിച്ച് വ്യക്തിപരമായും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് വിധികളായിരുന്നു അത്.

Also Read: ബജറ്റ് 2025: അവതരണം പൂർത്തിയായി, ബജറ്റ് ഒറ്റനോട്ടത്തിൽ

ഇത്തവണ ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്ന് ഉറച്ച് തന്നെയാണ് ടീം മോദി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടപ്പെട്ട് കൊണ്ടിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ എംഎല്‍എമാരെ ഉള്‍പ്പെടെ അടര്‍ത്തിയെടുത്തതും ഇതിന്റെ ഭാഗമാണ്. ഒടുവില്‍ ഇപ്പോള്‍ ഡല്‍ഹി നിവാസികള്‍ക്ക് ഉള്‍പ്പെടെ ഏറെ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയും മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളായ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും സഖ്യമില്ലാതെ മത്സരിക്കുന്നതും ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തവണയും ഡല്‍ഹി കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും മുന്നോട്ട് പോകുന്നത്.

Narendra Modi

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഡല്‍ഹിയിലെ ലോകസഭ സീറ്റുകള്‍ തൂത്ത് വാരിയ ഘട്ടങ്ങളില്‍ എല്ലാം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയ ചരിത്രമാണ് അരവിന്ദ് കെജ്രിവാളിന്റെ ആത്മവിശ്വാസം.ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന അന്ന് മുതല്‍ ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ പദ്ധതികളാണ് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ശക്തി കേന്ദ്രമായ ഡല്‍ഹിയുടെ തലവര മാറ്റിയിരുന്നത്. തുടര്‍ച്ചയായ മൂന്നാം ഊഴം ലക്ഷ്യമിട്ടാണ് ഇത്തവണ കെജ്രിവാളും സംഘവും അങ്കത്തട്ടില്‍ ഇറങ്ങിയിരിക്കുന്നത്.

Also Read: തുടർച്ചയായി എട്ടാം തവണ; കേന്ദ്ര ബജറ്റിൽ ചരിത്രം തിരുത്തുന്ന നിർമല സീതാരാമൻ

കെജ്രിവാള്‍ മുഖ്യമന്ത്രി ആയ അന്ന് മുതല്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതില്‍ കോണ്‍ഗ്രസ്സും ബിജെപിയും പരസ്പരം മത്സരിക്കുകയാണുണ്ടായത്. ഇത്തവണയും അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. കഴിഞ്ഞ തവണ 70 അംഗ അസംബ്ലിയില്‍ 62 സീറ്റുകളുടെ കുറ്റന്‍ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നത്. ഇത്തവണ ഇത്രയും സീറ്റുകള്‍ ലഭിച്ചാലും ഇല്ലെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ.

Manish Sisodia and Arvind Kejriwal

മദ്യനയ അഴിമതി കേസും, ഈ കേസില്‍ കെജ്രിവാളും മനീഷ് സിസോദിയയും അറസ്റ്റിലായതുമെല്ലാം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയമാണ്. ഇരു വിഭാഗവും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.കള്ളക്കേസില്‍ കുടുക്കി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തി എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. എന്നാല്‍, ബിജെപിയും കോണ്‍ഗ്രസ്സും കെജ്രിവാളിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കുംഭമേളയിലെ അപകടവും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഉന്നയിക്കുന്നുണ്ട്. ഈ പ്രചരണങ്ങളെ എല്ലാം മറികടക്കാന്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ കൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വമുള്ളത്. ബജറ്റിനെ അവസാന റൗണ്ടിലെ കച്ചിത്തുരുമ്പാക്കി മാറ്റാന്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വ്യാപകമായി ശ്രമിക്കുന്നുണ്ട്.

Also Read: ബജറ്റ് 2025: ആദായനികുതി പരിധി ഉയർത്തി,12 ലക്ഷം വരെ നികുതിയില്ല

മധ്യവര്‍ഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള ഡല്‍ഹിയില്‍, ഈ വിഭാഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന ബജറ്റില്‍ മധ്യവര്‍ഗത്തിനാണ് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഒപ്പം യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തുടങ്ങിയവര്‍ക്കും പരിഗണന നല്‍കിയതായി ധനമന്ത്രി അറിയിച്ചിട്ടുണ്ട്. കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുന്നതും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ പദ്ധതിയും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നതും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

Nirmala Sitharaman

ഇതില്‍, ആദായനികുതി പരിധി ഉയര്‍ത്തിയതും 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം നടത്തിയതും വീട്ടുവാടകയിലെ നികുതി ഇളവ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയതുമെല്ലാം ഡല്‍ഹിയിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകമായി മാറിയാലും അത്ഭുതപ്പെടാനില്ല. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം നടത്തിയതും പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് വഴി ഡല്‍ഹി ഭരണം പിടിക്കാനുള്ള ബിജെപി തന്ത്രം വിജയിച്ചാല്‍ അത് ഡല്‍ഹിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ അട്ടിമറിയായി മാറും. അതേസമയം, ഈ വെല്ലുവിളികളെയും അതിജീവിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞാല്‍, അതിന്റെ പ്രത്യാഘാതം, ഇനി നടക്കാന്‍ പോകുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.

Express View

വീഡിയോ കാണാം…

Share Email
Top