അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനേറ്റ കനത്ത പ്രഹരത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എം.പി. അമേരിക്കയിലുണ്ടായ രാഷ്ട്രീയ തിരിച്ചടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാഠം പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘മൈ ഫ്രണ്ട് ട്രംപിന്’ അവിടെ സംഭവിച്ചത് വലിയ തിരിച്ചടിയാണെന്ന് മോദി മനസ്സിലാക്കണമെന്നും, ‘എവിടെയാണ് ട്രംപേ നിനക്ക് തെറ്റിയത്’ എന്ന് മോദി ചോദിച്ച് ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബ്രിട്ടാസ് പരിഹസിച്ചു.
അമേരിക്കയിൽ ശതകോടീശ്വരന്മാരും വിഭജന രാഷ്ട്രീയവുമാണ് തിരിച്ചടി നേരിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യക്കും ഒരു പാഠമാണ്. 20 കോടിയിലധികം വരുന്ന മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യയിൽ അവർക്ക് അർഹമായ പ്രാതിനിധ്യം ഭരണതലത്തിൽ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. വിദേശനയങ്ങളിലെ നിലപാടില്ലായ്മയെ വിമർശിച്ച അദ്ദേഹം, ഇറാന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടപ്പോഴും പലസ്തീൻ വിഷയത്തിലും പ്രതികരിക്കാൻ ഇന്ത്യ ആദ്യം തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി.
Also Read: ചാർട്ടേഡ് വിമാനയാത്ര വിനയായി; മുഖ്യമന്ത്രി വി.ഡി. സതീശന് ലോകായുക്തയുടെ പ്രഹരം! നോട്ടീസ് അയച്ചു
അഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം ലക്ഷ്യമിട്ടു. കുറെ നാളുകളായി ശരീരം അനക്കാതിരിക്കുന്ന അമിത് ഷാ ഒരു പദയാത്ര നടത്തണമെന്നും മോദി റോഡ് ഷോകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസും ബി.ജെ.പി ഇതര ശക്തികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറി ഒന്നിച്ച് മുന്നേറുമെന്നും, എം.എ. ബേബിയും രാഹുൽ ഗാന്ധിയും ഒരേ വാഹനത്തിൽ സഞ്ചരിക്കുന്നതും മമതാ ബാനർജിയുമായി കുശലം പറയുന്നതും സാധ്യമാണെങ്കിൽ രാഷ്ട്രീയത്തിൽ ഇനി എന്തും നടക്കാമെന്നും ജോൺ ബ്രിട്ടാസ് എം.പി കൂട്ടിച്ചേർത്തു.






