ഡല്‍ഹി: തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോന്‍മാര്‍ഗിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോന്‍മാര്‍ഗ് തുരങ്ക പദ്ധതിയുടെ തയ്യാറെടുപ്പിനെക്കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിനുള്ള പ്രതികരണമായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വിനോദസഞ്ചാരത്തിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങള്‍ ശരിയായ രീതിയിലാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും ആകാശ ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: മഹാ കുംഭമേള; സമഗ്രമായ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ കുംഭവാണി എഫ് എം അവതരിപ്പിച്ച് ആകാശവാണി
അതേസമയം, ജനുവരി 13നാണ് പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുക. രാവിലെ 11:45 ഓടെ സോന്‍മാര്‍ഗ് തുരങ്ക പാത അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.