ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ടെന്ന് തെളിയിക്കാനാകൂയെന്ന് ചിലര്‍ കരുതുന്നു എന്നായിരുന്നു രാഹുലിനെ ഉന്നമിട്ടുള്ള മോദിയുടെ പരിഹാസം. വിദേശകാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവര്‍ വായിക്കുകയാണ് ചെയ്യേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. താന്‍ പറയുന്നത് ശശി തരൂരിനോടല്ല എന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി എടുത്തുപറഞ്ഞത് ശ്രദ്ധേയമായി.
അതെസമയം, ഭരണഘടനയുടെ ആത്മാവ് മനസ്സിലാക്കി അതനുസരിച്ച് ജീവിക്കൂവെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതാന്‍ ബിജെപി പദ്ധതിയിടുന്നുവെന്ന് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Also Read:ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇ ഡി അന്വേഷണം
തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങളില്‍ പ്രതിപക്ഷ നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത് ഭരണഘടന അനുസരിച്ച് ജീവിക്കുന്നതില്‍ വിശ്വസിക്കുന്നതിനാലാണ്. എല്ലാവര്‍ക്കും അവരവര്‍ക്ക് വേണ്ടി ജീവിക്കാം. പക്ഷേ ഭരണഘടനയ്ക്ക് വേണ്ടി ജീവിക്കുന്നവരാണ് ഇവിടെയുള്ളത്. രാജാധികാരം ഭരണമാകുമ്പോള്‍ അത് ജനാധിപത്യത്തെ കൊല്ലുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിലര്‍ അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍ പരസ്യമായി സംസാരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ ഭരണഘടനയോ ജനാധിപത്യമോ മനസ്സിലാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.