കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം; മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് മോദി

കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം; മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് മോദി

ഡല്‍ഹി: മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണ തിരഞ്ഞെടുപ്പല്ലെന്ന് താഴ്മയോടെ വോട്ടേഴ്സിനെ അറിയിക്കണമെന്ന് കത്തില്‍ നിര്‍ദേശം.ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടു.

അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളോട് കത്തില്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം.

Top