മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരം; മുഖ്യമന്ത്രി പിണറായി വിജയന്‍

മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിക്കും രാഹുലിനും കേരളത്തിനെതിരേയുള്ളത് ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ നുണകള്‍കൊണ്ട് നേട്ടങ്ങളെ മൂടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരേയെടുത്ത നിലപാട്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവര്‍ തന്നെ അതിന്റെ പേരില്‍ കേരളത്തിനെതിരേ ആക്ഷേപം ചൊരിയുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒന്നും ലഭിക്കാനില്ലെന്ന തിരിച്ചറിവ് വലിയ വെപ്രാളത്തിലേക്കും നിരാശയിലേക്കുമാണ് ഇവരെ നയിച്ചിരിക്കുന്നത്. അതാണ് തീര്‍ത്തും തെറ്റായ കാര്യം പറയാന്‍ ബിജെപിയേയും മോദിയേയും പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top