ലഹരി വില്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളുടെ തല മൊട്ടയടിച്ചു, 6 പേർക്കെതിരെ കേസ്

പ്രദേശത്ത് കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണ് യുവാക്കൾ എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുവെച്ചത്

ലഹരി വില്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളുടെ തല മൊട്ടയടിച്ചു, 6 പേർക്കെതിരെ കേസ്
ലഹരി വില്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളുടെ തല മൊട്ടയടിച്ചു, 6 പേർക്കെതിരെ കേസ്

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തതായി പരാതി. നിയമം കൈയിലെടുത്തുള്ള ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കളാണ് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. ജൂലൈ 8 ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കഞ്ചാവ് വാങ്ങാനോ വിൽക്കാനോ എത്തിയവരാണ് യുവാക്കൾ എന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുവെച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share Email
Top