‘വടകരയില്‍ സിപിഎം വിദ്വേഷ പ്രചാരണം നടത്തി’; എം എം ഹസന്‍

‘വടകരയില്‍ സിപിഎം വിദ്വേഷ പ്രചാരണം നടത്തി’; എം എം ഹസന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍. വടകരയില്‍ സിപിഎം വിദ്വേഷ പ്രചാരണം നടത്തി. ഷാഫിക്ക് എതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി.

വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം. കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങും. 11 ന് വടകരയില്‍ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എംഎം ഹസന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയാണ് പ്രതികരണം.

Top