ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡിയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തമിഴ്നാട് ഒരു ഭാഷയെയും എതിര്‍ക്കുന്നില്ല. സംസ്ഥാനം അടിച്ചേല്‍പ്പിക്കലിനും വര്‍ഗീയതയ്ക്കും എതിരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
ഭാഷാ നയം, മണ്ഡല പുനനിര്‍ണയം എന്നിവയെക്കുറിച്ചുള്ള തമിഴ്നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു. ബിജെപി ഇതില്‍ അസ്വസ്തരാണ്. യോഗി ആദിത്യനാഥ് എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖം എക്‌സില്‍ പങ്കുവെച്ചുക്കൊണ്ട് സ്റ്റാലിന്‍ കുറിച്ചു. യോഗി വെറുപ്പ് പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് ചോദിച്ച അദ്ദേഹം ‘ഞങ്ങളെ വെറുതെവിടൂ’വെന്നും കുറിച്ചു.
Also Read: സിനിമയെ സിനിമയായി കണ്ടാല്‍ മതി; എമ്പുരാന്‍ വിവാദത്തില്‍ എംടി രമേശ്
‘ഞങ്ങള്‍ ഒരു ഭാഷയെയും എതിര്‍ക്കുന്നില്ല. അടിച്ചേല്‍പ്പിക്കലിനെയും വര്‍ഗീയതയെയും ഞങ്ങള്‍ എതിര്‍ക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്.’ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.