ചെന്നൈ: ഇരുമ്പുയുഗത്തിന്റെ തുടക്കം തമിഴ്‌നാട്ടിലെന്ന സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. 5300 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തമിഴ്‌നാട്ടില്‍ ഇരുമ്പുയുഗം തുടങ്ങിയെന്നും ബിസി 3345ല്‍ ഇരുമ്പുപകരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി ഗവേഷണങ്ങളില്‍ വ്യക്തമായെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. കാര്‍ബണ്‍ ഡേറ്റിംഗിന്റെ പിന്‍ബലത്തിലുള്ള വിവരങ്ങള്‍ പങ്കുവെച്ചാണ് പ്രഖ്യാപനം. സിന്ധു നദീതട സംസ്‌കാരം വെങ്കലയുഗത്തിലൂടെ കടന്നുപോകുമ്പോള്‍ തന്നെ തെക്കേയിന്ത്യയില്‍ ഇരുമ്പുയുഗം തുടങ്ങിയെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കുന്നത്.
Also Read: മരം മുറി മാഫിയയിൽ നിന്നും രക്ഷിച്ച ആനകൾ അംബാനിയുടെ മൃഗശാലയിലേക്ക്
തെക്കന്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഖനനത്തിലൂടെ കണ്ടെത്തിയ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ലാബുകളിലും അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങളിലും പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഇന്ത്യയുടെ ചരിത്രം ഇനി തമിഴ്‌നാട്ടില്‍ നിന്ന് വേണം തുടങ്ങാനെന്നും സ്റ്റാലിന്‍ പറഞ്ഞു.