ട്യൂമറാണെന്ന് കരുതി, പുറത്തെടുത്തപ്പോൾ ഞെട്ടിപ്പോയി; 72-കാരന്റെ ശ്വാസനാളത്തിൽ മൂന്ന് വർഷമായി കുടുങ്ങിക്കിടന്നത് ഒരു പല്ല്!

മാസങ്ങളായി കഫത്തോടുകൂടിയ ചുമയും ശ്വാസകോശ അണുബാധകളും വയോധികനെ അലട്ടിയിരുന്നു

ട്യൂമറാണെന്ന് കരുതി, പുറത്തെടുത്തപ്പോൾ ഞെട്ടിപ്പോയി; 72-കാരന്റെ ശ്വാസനാളത്തിൽ മൂന്ന് വർഷമായി കുടുങ്ങിക്കിടന്നത് ഒരു പല്ല്!
ട്യൂമറാണെന്ന് കരുതി, പുറത്തെടുത്തപ്പോൾ ഞെട്ടിപ്പോയി; 72-കാരന്റെ ശ്വാസനാളത്തിൽ മൂന്ന് വർഷമായി കുടുങ്ങിക്കിടന്നത് ഒരു പല്ല്!

വിട്ടുമാറാത്ത ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളെയും തുടർന്ന് ആശുപത്രിയിലെത്തിയ 72-കാരന്റെ ശ്വാസനാളത്തിൽ ട്യൂമറല്ല, മറിച്ച് മൂന്ന് വർഷമായി കുടുങ്ങിക്കിടന്നത് ഒരു പല്ല്. 2026 ഒക്ടോബർ 31-ന് ‘ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി’ എന്ന പ്രസിദ്ധീകരണത്തിലാണ് ഈ അപൂർവ്വ സംഭവം പുറത്തുവന്നത്.

മാസങ്ങളായി കഫത്തോടുകൂടിയ ചുമയും ശ്വാസകോശ അണുബാധകളും വയോധികനെ അലട്ടിയിരുന്നു. പലതവണ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. തുടർന്ന് നടത്തിയ സിടി സ്കാനിൽ വലത് ശ്വാസകോശത്തിന്റെ താഴത്തെ ശ്വാസനാളത്തിൽ തടസ്സവും വീക്കവും കണ്ടെത്തി. ബ്രോങ്കോസ്കോപ്പിയിൽ ശ്വാസനാളം പൂർണമായി അടഞ്ഞ നിലയിലായിരുന്നു. ഇത് ‘കാർസിനോയ്ഡ് ട്യൂമർ’ ആകാം എന്ന സംശയത്തിൽ ഡോക്ടർമാർ വളർച്ച നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അതിനടിയിൽ കട്ടിയുള്ള വെളുത്ത വസ്തു കണ്ടെത്തിയത്. ഫോഴ്‌സെപ്സും റിട്രീവൽ ബാസ്‌കറ്റും ഉപയോഗിച്ച് ഇത് പുറത്തെടുത്തപ്പോഴാണ് അതൊരു പല്ല3ണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞത്.

Also Read:ഉളുപ്പില്ലാത്ത ന്യായീകരണങ്ങളുമായി വരരുത്, ഇനി ചർച്ചയില്ല, ഉത്തരവ് വരും വരെ സമരം; വളർമതി

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് വർഷം മുമ്പ് സംഭവിച്ച ബോധക്ഷയത്തിനിടെ അദ്ദേഹത്തിന് ഒരു പല്ല് നഷ്ടപ്പെട്ടതായി വ്യക്തമായത്. അന്ന് പല്ല് ശ്വാസനാളത്തിലേക്ക് പോയിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. നീക്കംചെയ്ത കോശങ്ങളിൽ നടത്തിയ പരിശോധനയിൽ കാൻസർ ഇല്ലെന്നും കണ്ടെത്തി. ചികിത്സയ്ക്കുശേഷം വയോധികന്റെ ചുമ കുറയുകയും ശ്വാസനാളം പൂർവസ്ഥിതിയിലാവുകയും ചെയ്തു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top