കാണാതായ യുവതിയുടെ മൃതദേഹം മരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്

കാണാതായ യുവതിയുടെ മൃതദേഹം മരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്

പയ്യന്നൂര്‍: മാതമംഗലം കോയിപ്രയിൽനിന്നും കാണാതായ യുവതിയുടെ മൃതദേഹം അന്നൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ അനിലയെ (36) കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ പിറ്റേന്നാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവ് സുദര്‍ശന്‍ പ്രസാദിനെ 22 കിലോമീറ്റര്‍ അകലെ കുറ്റൂര്‍ ഇരൂളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും കഴിഞ്ഞദിവസങ്ങളില്‍ വിനോദ യാത്രയിലായിരുന്നു . തിരികെ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിനോദയാത്ര പോകുന്നതിനാല്‍ വീട് നോക്കാന്‍ സുദര്‍ശന്‍ പ്രസാദിനെ ബെറ്റി ഏല്‍പ്പിച്ചിരുന്നു.

എന്നാല്‍ അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലവും തമ്മില്‍ നല്ല ദൂരവ്യത്യാസമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Top