കോട്ടയം: കോട്ടയം കുറിച്ചിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരനെ കണ്ടെത്തി. പായിപ്പാട് ഭാഗത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെയാണ് കണ്ടെത്തിയത്.
രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി ട്യൂഷന്‍ സെന്ററില്‍ എത്തിയിരുന്നില്ല. ട്യൂഷന്‍ സെന്ററിലുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാവ് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.