ഇറാൻ – ഇസ്രയേൽ സംഘർഷത്തിന് പുതിയ വഴിത്തിരിവ് നൽകി അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ലോക രാജ്യങ്ങൾ. ഇനി എന്ത് എന്ന ചോദ്യം പരക്കെ ഉയരുമ്പോൾ മേഖലയിലെ അമേരിക്കൻ സൈനികരും ആശങ്കയിലാണ്. ഇറാനും അവരുടെ പ്രോക്സികളും ഏതൊക്കെ നടപടി സ്വീകരിക്കും എന്നതിലാണ് പരക്കെ ആശങ്കയുള്ളത്. ഇറാൻ ഇതിനകം തന്നെ തിരിച്ചടി തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഇസ്രയേലിന് എതിരെ മിസൈൽ പെരുമഴയാണ് ഇപ്പോൾ നടക്കുന്നത്. വൻ സ്ഫോടനങ്ങളാണ് ഇസ്രയേലിൽ നടക്കുന്നത്. അമേരിക്കയുടെ പശ്ചിമേഷ്യയിലെ താവളങ്ങൾക്ക് നേരെയും ഏത് നിമിഷവും ആക്രമണം നടക്കാനുള്ള സാധ്യതയുണ്ട്.
ഇക്കാര്യത്തിൽ റഷ്യയും ചൈനയും ഉത്തര കൊറിയയും എന്തൊക്കെ നടപടി സ്വീകരിക്കും എന്നതിലും അമേരിക്കയ്ക്ക് ഇപ്പോൾ ആശങ്കയുണ്ട്. അമേരിക്കൻ താവളങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സി.ഐ.എ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കൻ കപ്പലുകൾ കടലിൽ മുക്കാൻ ഹൂതികളും നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് അടച്ച് ആക്രമണം ശക്തിപ്പെടുത്താനാണ് ഇറാൻ്റെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: കിമ്മിന് എന്ത് അമേരിക്ക ? ഇറാന് വേണ്ടി എന്തിനും തയ്യാർ, അപ്രതീക്ഷിത ശത്രുവിനെ കണ്ട് ഞെട്ടി ഇസ്രയേലും
ഇറാനെ ആക്രമിക്കരുതെന്ന് ചൈനയും റഷ്യയും ഉത്തര കൊറിയയും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മൂന്ന് രാജ്യങ്ങളുടെയും നിർദേശം അമേരിക്ക തള്ളിയതിനാൽ, ഈ രാജ്യങ്ങൾ സംഘർഷത്തിൽ ഇടപ്പെട്ടാൽ, അമേരിക്കയുടെ സകല കണക്ക് കൂട്ടലുകളും തെറ്റും. അതൊരു ലോക മഹായുദ്ധത്തിലാണ് കലാശിക്കുക. റഷ്യയും ചൈനയും തമ്മിൽ നിരന്തരം ചർച്ചകൾ നടന്നു വരുന്നതായ റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
നിയമാനുസൃതമായ ആവശ്യങ്ങൾക്കായി ഇറാൻ നടത്തുന്ന പോരാട്ടങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ്റെ നിലപാട്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ അമേരിക്കൻ നടപടിയിൽ പുടിനും കലിപ്പിലാണ്.
Also Read: നയതന്ത്ര വഞ്ചന: അമേരിക്കയെ കടന്നാക്രമിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ അമേരിക്ക നേരിട്ട് പങ്കെടുക്കണോ എന്ന കാര്യത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നത്. നയതന്ത്രത്തിന് സാധ്യതയുള്ളിടത്തൊക്കെ സമാധാനകാംക്ഷിയായ ട്രംപ് അതു പ്രയോജനപ്പെടുത്താറുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, കാര്യമായ ഒരു ചർച്ചകൾക്കും ഇട നൽകാതെ, അമേരിക്കൻ കോൺഗ്രസ്സിൻ്റെ പോലും അനുമതി വാങ്ങാതെയാണ് ഇറാനിൽ അമേരിക്ക ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി ഏറ്റാൽ ട്രംപിൻ്റെ കസേരയും തെറിക്കാനാണ് സാധ്യത. ഇംപീച്ച്മെൻ്റിനുള്ള സാധ്യതയും കൂടുതലാണ്.
അതേസമയം, അമേരിക്കൻ ആക്രമണത്തിൽ തങ്ങളുടെ ആണവ നിലയങ്ങളെ പൂർണ്ണമായും തകർക്കാൻ കഴിഞ്ഞിട്ടില്ലന്നും, ചില കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നുമാണ് ഇറാൻ പറയുന്നത്.