ലിബിയയിലെ മിസ്‌റാത തുറമുഖ വികസനം! ഖത്തറും ഇറ്റലിയും കൈകോർക്കുന്നു; തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ചു

ലിബിയയുടെ സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ പദ്ധതിയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള പ്രമുഖ കമ്പനികളും പങ്കാളികളാകുന്നുണ്ട്

ലിബിയയിലെ മിസ്‌റാത തുറമുഖ വികസനം! ഖത്തറും ഇറ്റലിയും കൈകോർക്കുന്നു; തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ചു
ലിബിയയിലെ മിസ്‌റാത തുറമുഖ വികസനം! ഖത്തറും ഇറ്റലിയും കൈകോർക്കുന്നു; തന്ത്രപ്രധാന കരാറിൽ ഒപ്പുവച്ചു

ലിബിയയിലെ മിസ്‌റാത ഫ്രീ സോൺ പോർട്ട് ടെർമിനൽ വികസനത്തിനായി ഖത്തർ, ലിബിയ, ഇറ്റലി രാജ്യങ്ങൾ തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവച്ചു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് മുഹമ്മദ് ദബീബ, ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ തജാനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ലിബിയയുടെ സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ പദ്ധതിയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള പ്രമുഖ കമ്പനികളും പങ്കാളികളാകുന്നുണ്ട്.

ലിബിയയിലെ ഏറ്റവും തിരക്കേറിയ മിസ്‌റാത തുറമുഖത്തെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് കരാർ വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് ലൈനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ പോർട്ട് ഓപ്പറേറ്ററായ ‘ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്’, ദോഹ ആസ്ഥാനമായുള്ള ‘മഹാ കാപിറ്റൽ പാർട്‌നേഴ്‌സ്’ എന്നിവരുമായി ചേർന്നാണ് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഖത്തറും ലിബിയയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ കരാറെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.

Also Read: കുവൈത്തിൽ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണത്തിന് ഫീസ് ഏർപ്പെടുത്തുന്നു; നിയമം ഉടൻ

പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഖത്തർ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മിസ്‌റാത ഫ്രീ സോൺ തുറമുഖത്തിന്റെ ആധുനികവൽക്കരണത്തിലൂടെ അന്താരാഷ്ട്ര ചരക്ക് നീക്കം സുഗമമാക്കാനും മേഖലയിലെ വാണിജ്യ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

Share Email
Top