ഫുജൈറ തീരത്ത് നേരിയ ഭൗമചലനം; റിച്ചർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി!

നാഷണൽ സെയിസ്മിക് നെറ്റ്‌വർക്ക് വഴി കൃത്യമായി രേഖപ്പെടുത്തിയ ഈ ചലനം മൂലം ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല

ഫുജൈറ തീരത്ത് നേരിയ ഭൗമചലനം; റിച്ചർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി!
ഫുജൈറ തീരത്ത് നേരിയ ഭൗമചലനം; റിച്ചർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി!

യു.എ.ഇയിലെ ഫുജൈറ തീരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 8:06-നാണ് റിച്ചർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൗമചലനം ഉണ്ടായത്. ഖോർഫക്കാൻ തീരത്തിന് തെക്കുമാറി 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു. നാഷണൽ സെയിസ്മിക് നെറ്റ്‌വർക്ക് വഴി കൃത്യമായി രേഖപ്പെടുത്തിയ ഈ ചലനം മൂലം ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

മേഖലയിൽ ഇടയ്ക്കിടെ കണ്ടുവരുന്ന നേരിയ സെയിസ്മിക് ചലനങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. മുൻപ് ഒക്ടോബർ 16-ന് ദിബ്ബ തീരത്ത് 1.6 തീവ്രതയിലും, ഓഗസ്റ്റ് 18-ന് ദിബ്ബയിൽ 3.0 തീവ്രതയിലും, ജൂൺ 8-ന് മസാഫിയിൽ 2.8 തീവ്രതയിലും സമാനമായ രീതിയിൽ ഭൗമചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

Share Email
Top