കുവൈത്ത്: കുവൈത്തിൽ വേനലിൽ വർധിച്ചുവരുന്ന താപനില കണക്കിലെടുത്ത് ഊർജ സംരക്ഷണത്തിന് തയ്യാറെടുപ്പുകൾ നടത്തി വൈദ്യുതി, ജല മന്ത്രാലയം. ഇതിന്റെ ആദ്യപടിയായി ‘സേവ്’ ക്യാമ്പയിൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ബോധവത്കരണ പരസ്യങ്ങൾ നൽകുന്ന ഈ ക്യാമ്പയിൻ ഊർജം സംരക്ഷിക്കാനും പാഴാക്കാതെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.
അതേസമയം കഴിഞ്ഞ വർഷം താപനില വലിയ രീതിയിൽ ഉയർന്നതോടെ വൈദ്യുതി ഉപയോഗം റെക്കോഡിലെത്തിയിരുന്നു. ഇത് രാജ്യത്ത് ആദ്യമായി പവർകട്ട് നടപ്പാക്കുന്നതിലേക്കും നയിച്ചു. ഈ വർഷം ഇതിനെ മറികടക്കാൻ മുന്നൊരുക്കം നടത്തിവരുകയാണ്. 900 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള സുബിയ പവർ പ്ലാന്റിന്റെ വിപുലീകരണത്തിനുള്ള ടെൻഡർ നടപടികൾ ഉടനുണ്ടാകും.