നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന കലോത്സവത്തിന് മുൻപ് വിവാദത്തിന് താൽപ്പര്യമില്ല

നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി
നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി

കൊച്ചി: നടിക്കെതിരായ പ്രസ്താവന പിൻവലിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ചെന്ന പരാമർശമാണ് മന്ത്രി പിൻവലിച്ചത്. സംസ്ഥാന കലോത്സവത്തിന് മുൻപ് വിവാദത്തിന് താൽപ്പര്യമില്ല. കുട്ടികൾക്ക് വിഷമം ഉണ്ടാക്കരുത്. വിഷയത്തിൽ ഇനി ചർച്ചയ്ക്ക് ഇല്ലെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താനാണ് നടി പണം ആവശ്യപ്പെട്ടതെന്നും നടി വന്ന വഴി മറക്കരുതെന്നും ആണ് നടിയെക്കുറിച്ച് മന്ത്രി പറഞ്ഞത്. നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഇത്തരം ആളുകൾ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു.

Share Email
Top