കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി റിയാസ്, ‘കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല’

കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി റിയാസ്, ‘കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല’

ലോകസഭ തിരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്, പ്രത്യശാസ്ത്രപരമായി എന്താണ് ബിജെപിയെന്ന് പറഞ്ഞുപഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ലന്നും അതു കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ ബി.ജെ.പിയിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രഹിന്ദുത്വനിലപാടുകള്‍,ഹിന്ദുമത വിശ്വാസികള്‍ പോലും അംഗീകരിക്കാത്തതാണ്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണ്. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ലന്നും മന്ത്രി പറഞ്ഞു. മൃദുഹിന്ദുത്വ സമീപനമാണ് രാജ്യത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകുന്നില്ലന്നും അദ്ദേഹം വിമര്‍ശിച്ചു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയ പ്രതികരണം കാണുക

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ എത്രത്തോളമാണ് ?

രാജ്യത്ത് പൊതുവെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു ആന്റി ബിജെപി ട്രെന്റ് രാജ്യത്ത് കാണാനുണ്ട്.കേരളത്തിലാണെങ്കില്‍ ഇടതുപക്ഷ അംഗബലം വര്‍ദ്ധിക്കണം. ബിജെപി വിരുദ്ധമനസ്സുള്ള കേരളം കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ട് കഴിഞ്ഞു. 2004ല്‍ വാജ്പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതെയിരിക്കാന്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ചതുപോലെ,ഇടതുപക്ഷ തരംഗം ആഞ്ഞുവീശിയപോലെ 2024ലും ആവര്‍ത്തിക്കും. കേരളത്തില്‍ എല്‍ഡിഎഫ് സ്വീപ്പ് ഉണ്ടാകുന്നമെന്നാണ് പൊതുവെ കാണുന്നത്.

കോഴിക്കോട് മണ്ഡലത്തിലെ വിജയ പ്രതീക്ഷയെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

കോഴിക്കോട് മണ്ഡലത്തില്‍ലെന്തായാലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീം വിജയിക്കും. ഇടതുപക്ഷ അംഗബലം വര്‍ദ്ധിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.എളമരം കരീമിനെപോലെയൊരാള്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് കോഴിക്കോട്ടുകാര്‍ ആഗ്രഹിക്കുന്നു. ബിജെപി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കാന്‍ എളമരം കരീമിനെപോലെയൊരാള്‍ പാര്‍ലമെന്റില്‍ വെണ്ടതുണ്ടെന്ന് പൊതുവെ അഭിപ്രായമുയരുന്നു. ബിജെപിയിതരപാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ ഇടതുപക്ഷ അംഗബലം വര്‍ദ്ധിക്കണമെന്ന് നാട് ആഗഹിക്കുന്നു.

ഇടതുപക്ഷത്തിന് അനുകൂലമായ പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ് ?

ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. കടുത്ത കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ട്.പിന്നെ,കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് എടുക്കുന്ന നിസ്സംഗ നിലപാട്, സമീപനം. ഭരണഘടനാവരുദ്ധസമീപനത്തിനെതിരെ കോണ്‍ഗ്രസ് ശബ്ദിക്കുന്നില്ല.അതുകൊണ്ട് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല.

കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പി ആകുന്നതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

പ്രത്യശാസ്ത്രപരമായി എന്താണ് ബിജെപിയെന്ന് പറഞ്ഞുപഠിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. തീവ്രഹിന്ദുത്വനിലപാടുകള്‍,ഹിന്ദുമത വിശ്വാസികള്‍ പോലും അംഗീകരിക്കാത്ത ആശയപ്രചാരണം ഹിന്ദുത്വ അജണ്ഡയാണ്. ഹിന്ദുത്വവും ഹിന്ദു മതവും തമ്മില്‍ ഒരു ബന്ധവുമില്ല. മൃദുഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.കോണ്‍ഗ്രസിന്റെ അകത്തുതന്നെ രാഷ്ട്രീയവത്കരമില്ലാത്തതിന്റെ ഭാഗമായും പലകാരണങ്ങള്‍ക്കൊണ്ടും ആളുകള്‍ ബിജെപിയിലേക്ക് പോവുകയാണ്.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top