കൊച്ചി: വ്യവസായ നിക്ഷേപത്തിന് കേരളം മികച്ചതാണെന്ന് മന്ത്രി പി രാജീവ്. കേരളീയരും കേരള വിരുദ്ധരും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ ഒന്നും ഇവിടെ നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. പ്രതിപക്ഷം നിയമസഭയില്‍ ആകാം, കേരളത്തിന്റെ പ്രതിപക്ഷം ആവരുത്. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് നില്‍ക്കണം. പ്രതിപക്ഷ നേതാവിന്റെ മറുപടി ഞങ്ങള്‍ക്ക് ഉള്ളതല്ല, അത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അത് അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണം. അതിന്റെ പേരില്‍ കേരളത്തെ കരുവാക്കരുതെന്ന് മന്ത്രി പറഞ്ഞു.
ഐഐഎം റിപ്പോര്‍ട്ട് സഭയില്‍ വെച്ചിരുന്നു. അത് ഇവര്‍ക്ക് വായിച്ചുനോക്കാം. ബിബിസിയിലെ പോലെ കാശ് കൊടുത്തു അവിടെ എഴുതിക്കാന്‍ പറ്റില്ല. സഭയില്‍ വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തിന് എഴുന്നേല്‍ക്കാമായിരുന്നല്ലോ ?. ലോക ബാങ്ക് നിര്‍ത്തല്‍ ആക്കിയതാണെന്ന വി ഡി സതീശന്റെ പരാമര്‍ശം. ആന്ധ്രാപ്രദേശ് ആയിരുന്നു ഇത് വരെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഒന്നാമത്. അവര്‍ അത് പരസ്യം ചെയ്ത് പ്രഖ്യാപിച്ചത് ആണ്. കേരളം ചെയ്യുമ്പോള്‍ മാത്രം ആണ് കുറ്റം. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഓരോ കണക്കും പുറത്ത് വിടുന്നതെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ‘ഡല്‍ഹിയില്‍ അഞ്ച് വര്‍ഷത്തിനകം ബിജെപിക്ക് മൂന്നു മുഖ്യമന്ത്രിമാരുണ്ടാകും’; ഗോപാല്‍ റായ്
കോവിഡ് കാലത്ത് ഇടതുസര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തി തെറ്റായ കണക്ക് നല്‍കിയെന്ന വി ഡി സതീശന്റെ പരാമര്‍ശത്തെയും മന്ത്രി വിമര്‍ശിച്ചു. കോവിഡ് ലോകത്തെ ബാധിച്ച മഹാമാരി ആണ്. കേരളത്തെ മാത്രം ബാധിച്ചതല്ല. അടിസ്ഥാന ധാരണ ഉള്ളവര്‍ പറയുന്ന മറുപടി അല്ല പ്രതിപക്ഷ നേതാവ് പറയുന്നത്. കോവിഡ് കാലത്തിന് ശേഷം സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ രാജ്യന്തര തലത്തിലുള്ളതിനേക്കാള്‍ കേരളം മുന്നേറി. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ച രാജ്യാന്തര ശരാശരി 46 ശതമാനവും കേരളത്തില്‍ 254 ശതമാനവും ആണ്. കേരള വിരുദ്ധ പ്രചാരവേലയ്ക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നു. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടായി. എല്ലാ മേഖലയിലും കേരളം മുന്നിലാണെന്നും മന്ത്രി പ്രതികരിച്ചു.