കന്നുകാലികളിൽ പാലുൽപാദനം കുറയുന്നു; ബ്രിട്ടനിലെ ഫാമുകളിൽ ഭീതി വിതച്ച് ‘ഷാമോണ്ട’ വൈറസ്!

നിലവിൽ ഈ രോഗം നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ട പട്ടികയിലുള്ളതല്ലെന്നും അടിയന്തര രോഗനിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും ബ്രിട്ടനിലെ ആനിമൽ & പ്ലാന്റ് ഹെൽത്ത് ഏജൻസി വ്യക്തമാക്കി

കന്നുകാലികളിൽ പാലുൽപാദനം കുറയുന്നു; ബ്രിട്ടനിലെ ഫാമുകളിൽ ഭീതി വിതച്ച് ‘ഷാമോണ്ട’ വൈറസ്!
കന്നുകാലികളിൽ പാലുൽപാദനം കുറയുന്നു; ബ്രിട്ടനിലെ ഫാമുകളിൽ ഭീതി വിതച്ച് ‘ഷാമോണ്ട’ വൈറസ്!

ബ്രിട്ടനിലെ രണ്ട് ഡയറി ഫാമുകളിൽ ഷാമോണ്ട വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലും വെയിൽസിലെ പൊവിസിലുമുള്ള ഫാമുകളിലെ കന്നുകാലികളിലാണ് രോഗബാധ കണ്ടെത്തിയത്. വൈറസ് ബാധിച്ച കന്നുകാലികളിൽ കടുത്ത പനി, തീവ്രമായ വയറിളക്കം, ശാരീരിക തളർച്ച, പാലുൽപാദനത്തിൽ പെട്ടെന്നുണ്ടാകുന്ന വൻ കുറവ് തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്.

അതേസമയം, നിലവിൽ ഈ രോഗം നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ട പട്ടികയിലുള്ളതല്ലെന്നും അടിയന്തര രോഗനിയന്ത്രണ നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നും ബ്രിട്ടനിലെ ആനിമൽ & പ്ലാന്റ് ഹെൽത്ത് ഏജൻസി വ്യക്തമാക്കി. 2026 ഒക്ടോബറിൽ ഫ്രാൻസിലാണ് ലോകത്താദ്യമായി ഒരു മനുഷ്യനിൽ ഈ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞ വ്യക്തിയിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Also Read:ട്രംപിൻ്റെ ‘ഏറ്റവും നല്ല വ്യക്തി’യുടെ ഭാവി തുലാസിൽ! പീറ്റ് ഹെഗ്‌സെറ്റിന് മേൽ ഇടിത്തീയായി ഇംപീച്ച്‌മെന്റ് ഭീഷണി…

എന്താണ് ഷാമോണ്ട വൈറസ്?

കന്നുകാലികൾ, ആടുകൾ, കുതിരകൾ തുടങ്ങിയ മൃഗങ്ങളെയാണ് ഷാമോണ്ട വൈറസ് പ്രധാനമായും ബാധിക്കുന്നത്. കുലിക്കോയിഡ്‌സ് എന്ന ഒരിനം ചെറു ഈച്ചകളുടെ കടിയിലൂടെയാണ് രോഗം പടരുന്നതെന്നാണ് നിഗമനം. മൃഗങ്ങളിൽ വയറിളക്കം, വിശപ്പില്ലായ്മ, പാലുത്പാദനത്തിൽ പെട്ടെന്നുള്ള കുറവ് എന്നിവയ്ക്കാണ് ഇത് കാരണമാകുന്നത്. സ്വിറ്റ്‌സർലൻഡിലും ജർമ്മനിയിലും നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടർന്ന് ചത്ത കുതിരകളുടെ മസ്തിഷ്കത്തിലും മുൻപ് ഈ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മനുഷ്യരിൽ ഈ വൈറസ് എന്തെല്ലാം രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top