സൈനിക മുന്നേറ്റം: AI അധിഷ്ഠിത മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഇന്ത്യന്‍ പ്രതിരോധ സ്ഥാപനമായ BSS മെറ്റീരിയല്‍ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ ആയുധം, ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസ് ആദ്യം വികസിപ്പിച്ചെടുത്ത AI- പവര്‍ ഉള്ള നെഗേവിനെ അടിസ്ഥാനമാക്കിയുള്ളതാണ്

സൈനിക മുന്നേറ്റം: AI അധിഷ്ഠിത മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
സൈനിക മുന്നേറ്റം: AI അധിഷ്ഠിത മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്ത്യന്‍ സൈന്യം AI- പ്രാപ്തമാക്കിയ ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. 14,000 അടി ഉയരത്തിലാണ് ലൈറ്റ് മെഷീന്‍ഗണ്ണിന്റെ പരീക്ഷണം നടന്നതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രതിരോധ സ്ഥാപനമായ BSS മെറ്റീരിയല്‍ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ഈ ആയുധം, ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസ് ആദ്യം വികസിപ്പിച്ചെടുത്ത AI- പവര്‍ ഉള്ള നെഗേവിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

പരീക്ഷണ വേളയില്‍, എ.ഐ ലൈറ്റ് മെഷീന്‍ ഗണ്‍ സങ്കീര്‍ണ്ണമായ പര്‍വതപ്രദേശങ്ങളിലെ ലക്ഷ്യങ്ങളെ സ്വയം തിരിച്ചറിയാനും ആക്രമിക്കാനുമുള്ള കഴിവ് പ്രദര്‍ശിപ്പിച്ചു. ഇത് ഇന്ത്യയുടെ ദുര്‍ഘടവും വെല്ലുവിളി നിറഞ്ഞതുമായ അതിര്‍ത്തി പ്രദേശങ്ങളിലെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായ സ്വാധീനം ചെലുത്തും. ഓട്ടോമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, ഫ്രണ്ട്-ഫ്രൂ ക്ലാസിഫിക്കേഷന്‍, റിയല്‍-ടൈം എന്‍ഗേജ്‌മെന്റ് തുടങ്ങിയ നൂതന കഴിവുകള്‍ പ്രാപ്തമാക്കുന്ന സങ്കീര്‍ണ്ണമായ മള്‍ട്ടി-സെന്‍സര്‍ AI മൊഡ്യൂളില്‍ നിന്നാണ് ആയുധത്തിന്റെ കാതലായ ശക്തി ഉരുത്തിരിഞ്ഞത്.

ബേസ് ഡിഫന്‍സ്, കോണ്‍വോയ് പ്രൊട്ടക്ഷന്‍, പെരിമീറ്റര്‍ സെക്യൂരിറ്റി തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക് ഈ സിസ്റ്റം അനുയോജ്യമാണ്, പ്രത്യേകിച്ച് ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ക്ക് എതിരെയും സൈനിക വിന്യാസം വെല്ലുവിളി നിറഞ്ഞതോ അപ്രായോഗികമോ ആയ സാഹചര്യങ്ങളിലും ലൈറ്റ് മെഷീന്‍ ഗണ്ണിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ സൈന്യത്തിന് സഹായകമാകും. സിസ്റ്റത്തിന്റെ പ്രാഥമിക ആയുധത്തില്‍ 7.62 എംഎം മീഡിയം മെഷീന്‍ ഗണ്‍ അടങ്ങിയിരിക്കുന്നു, ഇത് ഒരു ട്രൈപോഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

AI Light Machine Gun

Also Read: ‘ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാൻ മുട്ടുമടക്കി’: എസ് ജയശങ്കർ

വ്യത്യസ്ത പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ ലൈറ്റ് മെഷീന്‍ ഗണ്‍ എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാനും കഴിയും. കൂടാതെ, ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഒപ്റ്റിക്കല്‍ ക്യാമറ, തെര്‍മല്‍ ഇമേജര്‍, ജിപിഎസ്, മാഗ്നെറ്റോമീറ്റര്‍, ഇന്‍ക്ലിനോമീറ്റര്‍, ലേസര്‍ റേഞ്ച്ഫൈന്‍ഡര്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സറുകളും സാങ്കേതികവിദ്യകളും സിസ്റ്റത്തില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രതിരോധ ആയുധ നിര്‍മ്മാണം രാജ്യത്തിന്റെ തന്ത്രപരമായ ഘടകങ്ങള്‍ക്ക് ഉതകുന്നതായിരിക്കും. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന ആധുനിക ആയുധങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നിര്‍മ്മിക്കേണ്ട സൈനികാവശ്യത്തിനും അല്ലാതെയുമുള്ള 5,000-ത്തിലധികം ഇനങ്ങള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ വിവിധ സൈനികോപകരണങ്ങള്‍ നിര്‍മ്മിക്കുകയാണെങ്കില്‍ പിന്നെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരില്ലെന്നും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

India

Also Read: രാജ്യത്ത് കൊവിഡ് വ്യാപനം; 6491 കേസുകള്‍ റിപ്പോർട്ട് ചെയ്തു

പോസിറ്റീവ് ഇന്‍ഡീജിനൈസേഷന്‍ ലിസ്റ്റ് (PIL) എന്ന് വിളിക്കപ്പെടുന്ന ഈ സംരംഭം 2020ലാണ് ആരംഭിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി പ്രതിരോധ ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സമീപ വര്‍ഷങ്ങളില്‍, ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സ്വകാര്യ മേഖലയിലെ കമ്പനികളെ പ്രതിരോധ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി സംരംഭങ്ങളും നയങ്ങളും അവതരിപ്പിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2029 ആകുമ്പോഴേക്കും ഇന്ത്യ 34 ബില്യണ്‍ ഡോളര്‍ പ്രതിരോധ ഉല്‍പ്പാദനം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്

Share Email
Top