മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം സ്റ്റോര്‍ ജൂലായില്‍ അവതരിപ്പിച്ചേക്കും

മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം സ്റ്റോര്‍ ജൂലായില്‍ അവതരിപ്പിച്ചേക്കും

മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം സ്റ്റോര്‍ ജൂലായില്‍ അവതരിപ്പിക്കും. ബ്ലൂം ബെര്‍ഗ് ടെക്‌നോളജി സമ്മിറ്റില്‍ സംസാരിക്കവെ എക്‌സ്‌ബോക്‌സ് പ്രസിഡന്റ് സാറാ ബോണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. മൈക്രോസോഫ്റ്റ് ഗെയിം സ്റ്റുഡിയേയുടെ വിവിധ ഗെയിമുകള്‍ മൊബൈല്‍ ഗെയിം സ്റ്റോറില്‍ ലഭ്യമാകുമെന്നും സാറാ ബോണ്ട് പറഞ്ഞു. ബ്രൗസര്‍ അധിഷ്ടിത ഗെയിമിങ് സ്റ്റോറില്‍ കാന്‍ഡി ക്രഷ് സാഗ, കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍ ഉള്‍പ്പടെ വിവിധ ഗെയിമുകള്‍ ഉണ്ടാവും ഒപ്പം ഗെയിമിനുള്ളിലെ പര്‍ച്ചേസുകള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും ലഭിക്കും.

ബ്രൗസര്‍ അധിഷ്ടിത ഗെയിം സ്റ്റോര്‍ ആയതിനാല്‍ എല്ലാ ഉപകരണങ്ങളിലും എല്ലാ രാജ്യത്തും ഇത് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. വെബ് അധിഷ്ഠിത സേവനം ആയതിനാല്‍ ഗെയിമിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഗൂഗിള്‍ ആപ്പിള്‍ പോലുള്ള കുത്തകകള്‍ക്ക് നല്‍കേണ്ടി വരുന്ന തുക ലാഭിക്കാന്‍ മൈക്രോസോഫ്റ്റിന് സാധിക്കും. എന്നാല്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും, ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ബ്രൗസറിന്റെ സഹായത്തോടെ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും ചെയ്യാം. എങ്കിലും മൈക്രോസോഫ്റ്റിന്റെ കോള്‍ ഓഫ് ഡ്യൂട്ടി ഉള്‍പ്പടെയുള്ള ഗെയിമുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്.

Top