എഐ പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്

വിദ്യാർത്ഥികൾ, അധ്യാപകർ, ഡെവലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിവർക്കാണ് പരിശീലനം നൽകുക

എഐ പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്
എഐ പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്

ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ, എഐ പദ്ധതിക്കു കീഴിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് എഐ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും. ഇതിലൂടെ അഞ്ച് ലക്ഷം ഉദ്യോഗാർഥികൾക്കു പരിശീലനം നൽകുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, ഡെവലപ്പർമാർ, സർക്കാർ ഉദ്യോഗസ്ഥർ, വനിതാ സംരംഭകർ എന്നിവർക്കാണ് പരിശീലനം നൽകുക. എ ഐ യുടെ വിവിധ ടൂളുകൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് മൈക്രോസോഫ്റ്റ് പഠിപ്പിക്കും. ഇതിനായി രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 20 നാഷണൽ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എഐ പ്രൊഡക്ടിവിറ്റി ലാബുകളും സ്ഥാപിക്കും. ഇവയിലൂടെ ഒരു ലക്ഷം ആളുകൾക്ക് തൊഴിലധിഷ്ഠിത പരിശീലനവും നൽകും. കൂടാതെ 1000 എഐ സ്റ്റാർട്ടപ്പുകളും വികസിപ്പിച്ചെടുക്കും.

Also Read: കോ​ൺ​സ്റ്റ​ബി​ൾ, വ​നി​ത പോലീസ് കോ​ൺ​സ്റ്റ​ബി​ൾ അപേക്ഷ ക്ഷണിച്ചു

അതേ സമയം ഇന്ത്യയിൽ ക്ലൗഡ് കംപ്യൂട്ടിങ്, എഐ എന്നീ മേഖലകളുടെ വികസനത്തിനായി മൂന്ന്‌ ബില്യൺ ഡോളർ (25,700 കോടി) നിക്ഷേപിക്കുമെന്ന് നേരത്തെ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടിയോളം ആളുകൾക്ക് എഐ പരിശീലനം നൽകുമെന്നും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അറിയിച്ചു.

Share Email
Top