MHT CET 2026; ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിക്കും

താൽക്കാലിക ഉത്തരസൂചികയിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗാർത്ഥികൾക്ക് അവ ചോദ്യം ചെയ്യാൻ അവസരമുണ്ട്

MHT CET 2026; ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിക്കും
MHT CET 2026; ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിക്കും

ഹാരാഷ്ട്ര സ്റ്റേറ്റ് കോമൺ എൻട്രൻസ് ടെസ്റ്റ് സെൽ നടത്തുന്ന MHT CET 2026 പരീക്ഷയുടെ (PCM ഗ്രൂപ്പ്) താൽക്കാലിക ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cetcell.mahacet.org സന്ദർശിച്ച് ഉത്തരസൂചികയും തങ്ങളുടെ റെസ്‌പോൺസ് ഷീറ്റും പരിശോധിക്കാവുന്നതാണ്.

താൽക്കാലിക ഉത്തരസൂചികയിൽ എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗാർത്ഥികൾക്ക് അവ ചോദ്യം ചെയ്യാൻ അവസരമുണ്ട്. മെയ് 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഓരോ ചോദ്യത്തിനും 1,000 രൂപ വീതം ഫീസ് അടച്ചായിരിക്കണം പരാതികൾ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന പരാതികൾ വിഷയവിദഗ്ധർ പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തി അന്തിമ ഉത്തരസൂചിക പുറത്തിറക്കും.

Also Read: പട്ടികജാതി വികസന വകുപ്പിൽ ജോലി ഒഴിവുകൾ; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

PCM, PCB ഗ്രൂപ്പുകളുടെ പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്താൽ വിദ്യാർത്ഥികൾക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഓരോ വിഷയത്തിലെയും പെർസന്റൈൽ സ്കോറും യോഗ്യതാ നിലയും ഫലത്തോടൊപ്പം അറിയാൻ സാധിക്കും.

പരാതി സമർപ്പിക്കേണ്ട രീതി

cetcell.mahacet.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിലെ ഒബ്ജക്ഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലോഗിൻ വിവരങ്ങൾ നൽകി സൈൻ ഇൻ ചെയ്യുക.

വെല്ലുവിളിക്കാനുള്ള ചോദ്യം തിരഞ്ഞെടുത്ത് തെളിവായി രേഖകൾ അപ്‌ലോഡ് ചെയ്യുക.

നിശ്ചിത ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.

Share Email
Top