വമ്പന്‍ വില്‍പ്പനയുമായി എംജി വിന്‍ഡ്‌സര്‍. വില്‍പ്പന ചാര്‍ട്ടില്‍ ടാറ്റ നെക്സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്ട്രിക് എംപിവി ഇന്ത്യന്‍ ഇവി വിപണിയില്‍ ആധിപത്യം തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി വിന്‍ഡ്സര്‍ ഇവി മറ്റൊരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. വിപണിയില്‍ എത്തിയതിന് ശേഷമുള്ള ആറ് മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ എംപിവി 20,000 വില്‍പ്പന രേഖപ്പെടുത്തി.
അതിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, നൂതന സാങ്കേതിക സവിശേഷതകള്‍, വിശാലമായ ക്യാബിന്‍, സുസ്ഥിരവും ചെലവുകുറഞ്ഞതുമായ ഡ്രൈവിംഗ് അനുഭവം എന്നിവയെല്ലാം സംയോജിപ്പിച്ച്’ വിന്‍ഡ്സറിനെ ജനപ്രിയമാക്കുന്നതായി പറയുന്നു. ഇന്ത്യയിലെ ജെഡബ്ല്യുഎസ്, എംജി സംയുക്ത സംരംഭത്തിന് കീഴില്‍ പുറത്തിറങ്ങുന്ന ആദ്യ ഉല്‍പ്പന്നമാണിത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എംജി വിന്‍ഡ്സര്‍ ഇവിക്ക് ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) വാടക പദ്ധതിയില്‍ ലഭ്യമാണ്. 9.99 ലക്ഷം രൂപ വിലയുള്ള ഇതിന്റെ ഉപയോഗ ചെലവ് 3.9/കി.മീക്ക് മേല്‍ ആണെന്നും കമ്പനി പറയുന്നു.
Also Read: കിയ സിറോസിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് എന്‍സിഎപി പുറത്തിറക്കി
വിന്‍ഡ്സര്‍ ഇവി നിരയില്‍ എക്സൈറ്റ്, എക്സ്‌ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില. പേള്‍ വൈറ്റ്, സ്റ്റാര്‍ട്ട്‌ബേര്‍സ്റ്റ് ബ്ലാക്ക്, ടര്‍ക്കോയ്സ് ഗ്രീന്‍, ക്ലേ ബീജ് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. നിലവില്‍, ഈ ഇലക്ട്രിക് എംപിവി 38kWh LFP ബാറ്ററി പായ്ക്കില്‍ ലഭ്യമാണ്. ഇത് 331 കിലോമീറ്റര്‍ അവകാശപ്പെടുന്ന റേഞ്ച് നല്‍കുന്നു. ഇതിന് ഫ്രണ്ട് ആക്സില്‍-മൗണ്ടഡ് മോട്ടോര്‍ ഉണ്ട്, ഇത് പരമാവധി 136bhp പവറും 200Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വിന്‍ഡ്സര്‍ ഇവിയില്‍ ഇക്കോ+, ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. 45kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 55 മിനിറ്റ് എടുക്കും. ഈ ഇവിയില്‍ 3.3സണ, 7.7kW AC ചാര്‍ജറുകള്‍ ഉണ്ട്, ഇത് യഥാക്രമം 14 മണിക്കൂറും 6.5 മണിക്കൂറും കൊണ്ട് ബാറ്ററി പൂജ്യം മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നു.