വെര്‍ട്ടിക്കല്‍ വിഡിയോ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ

വെര്‍ട്ടിക്കല്‍ വിഡിയോ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ

വെര്‍ട്ടിക്കല്‍ വിഡിയോ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി മെറ്റ. എല്ലാ തരത്തിലുമുള്ള വിഡിയോകള്‍ ആപ്പില്‍ കാണാന്‍ കഴിയും. റീല്‍സ്, ഷോട്സ് പോലുള്ള ലെങ്ത് കുറഞ്ഞ വീഡിയോ മുതല്‍ ദൈര്‍ഘ്യം കൂടിയ വീഡിയോകളും ആപ്പിലൂടെ ആസ്വദിക്കാം. തുടക്കത്തില്‍ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് അവതരിപ്പിക്കുക തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും എത്തും.

ഇന്ത്യയിലെ നിരോധനം ബാധിച്ചെങ്കിലും മറ്റ് രാജ്യങ്ങളില്‍ ടിക് ടോകിന് വലിയ രീതിയില്‍ പ്രചാരമുണ്ട്. അമേരിക്കയില്‍ ടിക്ടോക്കിന് വിലക്കുവീഴാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. പുതിയ ആപ്പിലൂടെ ടിക് ടോക് ഒഴിച്ചിടുന്ന മാര്‍ക്കറ്റ് പിടിച്ചടക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. ദൈര്‍ഘ്യമേറിയ വിഡിയോകളും ആപ്പില്‍ ഉള്‍കൊള്ളിക്കുന്നതിനാല്‍, യൂട്യൂബിനും മെറ്റ വെല്ലുവിളിയുയര്‍ത്തിയേക്കും.

Top