പുതിയ വീഡിയോ ആപ്പിറക്കാനൊരുങ്ങി മെറ്റ; പ്രാധാന്യം വെര്‍ട്ടിക്കല്‍ വീഡിയോസിന്

പുതിയ വീഡിയോ ആപ്പിറക്കാനൊരുങ്ങി മെറ്റ; പ്രാധാന്യം വെര്‍ട്ടിക്കല്‍ വീഡിയോസിന്

വെര്‍ട്ടിക്കല്‍ വീഡിയോക്ക് മുന്‍ഗണന കൊടുക്കുന്ന പുതിയ വിഡിയോ ആപ്പിറക്കാനൊരുങ്ങി മെറ്റ. പുതിയ ആപ്പ് മറ്റ് വെര്‍ട്ടിക്കല്‍ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ നിന്നും വളരെ പുതുമയുള്ളതായിരിക്കും. എല്ലാത്തരം വീഡിയോ ഫോര്‍മാറ്റുകളെയും പുതിയ ആപ്പ് സ്വീകരിക്കും, ഇതില്‍ ഒരു മിനിറ്റ് വിഡിയോകളും ദൈര്‍ഘ്യമുള്ള വീഡിയോകളുമുള്‍പ്പെടും. ലൈവ് വീഡിയോകളും പുതിയ ആപ്പില്‍ ലഭ്യമാകും.

തുടക്കത്തില്‍ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് ലഭിക്കുക. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇന്ത്യയില്‍ നിരോധിച്ചെങ്കിലും പല വിദേശരാജ്യങ്ങളിലും ടിക്ടോക് വെര്‍ട്ടിക്കല്‍ വീഡിയോ കുത്തക അടക്കിവാഴുകയാണ്. അമേരിക്കയിലും ടിക്ടോക്കിന് നിരോധന ആലോചനകള്‍ വരുന്നതോടെ ഈ മാര്‍ക്കറ്റ് പുതിയ ആപ്പിലൂടെ പിടിച്ചടക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വെര്‍ട്ടിക്കല്‍ വീഡിയോകള്‍ക്ക് പിന്നാലെ ലാന്‍ഡ്സ്‌കേപ്പ് വീഡിയോകളും കൂടി ആപ്പ് തുടര്‍ക്കാലത്തില്‍ അവതരിപ്പിക്കും. ഇതുവഴി യുട്യൂബിന് വെല്ലുവിളിയാകാനും സാധ്യതയുണ്ട്.

Top