CMDRF

‌നിര്‍മിതബുദ്ധിക്ക് ശബ്ദം നൽകാൻ ഹോളിവുഡ് താരങ്ങള്‍

‌നിര്‍മിതബുദ്ധിക്ക് ശബ്ദം നൽകാൻ ഹോളിവുഡ് താരങ്ങള്‍
‌നിര്‍മിതബുദ്ധിക്ക് ശബ്ദം നൽകാൻ ഹോളിവുഡ് താരങ്ങള്‍

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോജക്റ്റുകൾക്ക് ശബ്ദം നൽകുന്നതിനായി ഹോളിവുഡ് സെലിബ്രിറ്റികൾക്ക് കോടികൾ ഡോളർ വാഗ്ദാനം ചെയ്തു. ഹോളിവുഡ് താരങ്ങളുടെ ശബ്ദം എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നതിനാണ് കമ്പനി പണം മുടക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, കമ്പനി ജൂഡി ഡെഞ്ച്, അവ്വാഫിന, കീഗൻ മൈക്കൽ കീ എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ്. സെപ്റ്റംബറിൽ നടക്കുന്ന കണക്റ്റ് 2024 ഇവൻ്റിന് മുമ്പ് ഡീലുകൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ.

താരങ്ങളുടെ ശബ്ദം എങ്ങനെയാണ് മെറ്റ ഉപയോഗിക്കുക എന്ന് വ്യക്തമല്ല. ചിലപ്പോള്‍ മെറ്റ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് വേണ്ടിയാവാം. അതേസമയം ശബ്ദത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മെറ്റയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പല താരങ്ങളും തയ്യാറാവുന്നില്ലെന്നാണ് വിവരം. ഒരൊറ്റ പദ്ധതിയ്ക്ക് വേണ്ടി നിശ്ചിത കാലയളവിലേക്ക് നിരവധി ഉപയോഗങ്ങള്‍ക്കായി ശബ്ദങ്ങളുടെ അവകാശം സ്വന്തമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. എന്നാല്‍ ശബ്ദത്തിന്റെ ഉപയോഗത്തിന് പരിമിതികള്‍ വേണമെന്നാണ് ഹോളിവുഡ് താരങ്ങളുടെ ആവശ്യം.

AI സാങ്കേതികവിദ്യയിൽ തങ്ങളുടെ ജോലി നഷ്‌ടപ്പെടുമെന്ന് ഭയന്ന് കഴിഞ്ഞ വർഷം AI ഉപയോഗത്തിനെതിരെ സമരത്തിനിറങ്ങിയ അഭിനേതാക്കളും എഴുത്തുകാരുമുണ്ട്. അതിനിടയിലാണ് ഇത്തരമാെരു വാർത്ത പുറത്തുവരുന്നത്. എന്നാൽ അഭിനേതാക്കളുടെ യൂണിയനായ SAG-AFTRA, ശബ്ദങ്ങളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകളിൽ മെറ്റയുമായി ധാരണയിൽ എത്തിയതായി റിപ്പോർട്ടുണ്ട്.

Top