മെഴ്‌സിഡസ് ബെൻസ് ഇലക്ട്രിക് ജിഎൽസി ഇന്ത്യയിലെത്തി! പൂനെ പ്ലാന്റിൽ നിർമ്മാണം; ഒറ്റ ചാർജിൽ 711 കി.മീ മൈലേജുമായി പുതിയ ഇവി എസ്‌യുവി!

നിർമ്മാണവും ഡിജിറ്റൈസേഷനും ശക്തിപ്പെടുത്താനായി 2026-ൽ 200 കോടി രൂപയുടെ അധിക നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

മെഴ്‌സിഡസ് ബെൻസ് ഇലക്ട്രിക് ജിഎൽസി ഇന്ത്യയിലെത്തി! പൂനെ പ്ലാന്റിൽ നിർമ്മാണം; ഒറ്റ ചാർജിൽ 711 കി.മീ മൈലേജുമായി പുതിയ ഇവി എസ്‌യുവി!
മെഴ്‌സിഡസ് ബെൻസ് ഇലക്ട്രിക് ജിഎൽസി ഇന്ത്യയിലെത്തി! പൂനെ പ്ലാന്റിൽ നിർമ്മാണം; ഒറ്റ ചാർജിൽ 711 കി.മീ മൈലേജുമായി പുതിയ ഇവി എസ്‌യുവി!

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ്. പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവിയുടെ പ്രാദേശിക ഉൽപ്പാദനം കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മെഴ്‌സിഡസ്-ബെൻസ് മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ ഒല കാലേനിയസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ബ്രാൻഡിന്റെ പുതുതലമുറ ഇവി ആർക്കിടെക്ചറായ MB.EA-M അധിഷ്ഠിതമായി ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ മോഡലാണിത്. നിർമ്മാണവും ഡിജിറ്റൈസേഷനും ശക്തിപ്പെടുത്താനായി 2026-ൽ 200 കോടി രൂപയുടെ അധിക നിക്ഷേപവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന കരുത്തും ആകർഷകമായ സാങ്കേതികവിദ്യകളുമാണ് ഇലക്ട്രിക് ജിഎൽസി 400 4MATIC മോഡലിന്റെ പ്രധാന സവിശേഷത. ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് കരുത്തിൽ 489 എച്ച്.പി പവറും 800 എൻ.എം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. 94 kWh ബാറ്ററി പായ്ക്കുള്ള ഈ എസ്‌യുവി ഒറ്റ ചാർജിൽ 711 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 4.3 സെക്കൻഡിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വാഹനത്തിന് 800V ഇലക്ട്രിക്കൽ ആർക്കിടെക്ചറും 330 kW DC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. ഇത് വഴി അനുയോജ്യമായ ചാർജറിൽ 10 മിനിറ്റ് ചാർജ് ചെയ്താൽ 303 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.

Also Read:421 സിസി എഞ്ചിനും കാർപ്ലേ സൗകര്യവുമായി ഹീറോ എക്സ്പൾസ് 450 അവതരിപ്പിച്ചു; അഡ്വഞ്ചർ ബൈക്ക് വിപണി പിടിച്ചെടുക്കാൻ പുതിയ കരുത്തൻ!

മെഴ്‌സിഡസ്-ബെൻസിന്റെ പുതിയ ‘MB.OS’ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ എസ്‌യുവിയാണ് ഇത്. 39.1 ഇഞ്ച് MBUX ഹൈപ്പർസ്‌ക്രീൻ, 942 ലൈറ്റ് പിക്‌സലുകളുള്ള ഇലുമിനേറ്റഡ് ഗ്രിൽ, SKY കൺട്രോൾ പനോരമിക് റൂഫ് എന്നിവയും വാഹനത്തിലുണ്ട്. 78.5 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ച എസ്‌യുവിയുടെ വിതരണം നവംബർ പകുതിയോടെ ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ 550-ലധികം ഓർഡറുകൾ ലഭിച്ചതായും കമ്പനി വ്യക്തമാക്കി.

Share Email
Top