30 അടി പൊക്കത്തില്‍ ആസിഫ് അലിയുടെ മെഗാ കട്ടൗട്ട്; ഇത് ആരാധകരുടെ സ്‌നേഹസമ്മാനം

എറണാകുളം വനിത-വിനീത തിയേറ്ററില്‍ ഉയര്‍ന്ന ആസിഫ് അലിയുടെ ഗംഭീര കട്ടൗട്ട് കണ്ട് ഞെട്ടിയിരിക്കുകാണ് ആരാധകര്‍

30 അടി പൊക്കത്തില്‍ ആസിഫ് അലിയുടെ മെഗാ കട്ടൗട്ട്; ഇത് ആരാധകരുടെ സ്‌നേഹസമ്മാനം
30 അടി പൊക്കത്തില്‍ ആസിഫ് അലിയുടെ മെഗാ കട്ടൗട്ട്; ഇത് ആരാധകരുടെ സ്‌നേഹസമ്മാനം

‘കിഷ്‌കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ജനുവരി 9ന് തിയറ്ററുകളിലെത്തും. ഇതോട് അനുബന്ധിച്ച് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ച ഇനിഷ്യല്‍ ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഒരു കട്ടൗട്ടാണ്. എറണാകുളം വനിത-വിനീത തിയേറ്ററില്‍ ഉയര്‍ന്ന ആസിഫ് അലിയുടെ ഗംഭീര കട്ടൗട്ട് കണ്ട് ഞെട്ടിയിരിക്കുകാണ് ആരാധകര്‍. 30 അടി പൊക്കത്തില്‍ ഉയര്‍ന്ന കട്ട് ഔട്ടിന് ഒപ്പം ആരാധകര്‍ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറാലാണ്.

ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. അനശ്വര രാജനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെന്‍സറിംങ് കഴിഞ്ഞ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Also Read: “അവള്‍ക്കൊപ്പം”; ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി

ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു.

കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Share Email
Top