‘കഴുത’ എന്ന് വിളിച്ചവന് ശാസ്ത്രീയമായി മറുപടി നൽകി മീനാക്ഷി; വിവരദോഷി താനല്ലെന്ന് താരം!

കഴുത ബുദ്ധിയില്ലാത്ത ജീവിയാണെന്ന പൊതുബോധത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താരം, യഥാർത്ഥത്തിൽ മൃഗങ്ങളിൽ ഉന്നത നിലവാരത്തിലുള്ള ബുദ്ധിശക്തിയുള്ള ഒന്നാണ് കഴുതയെന്ന് ഓർമ്മിപ്പിച്ചു

‘കഴുത’ എന്ന് വിളിച്ചവന് ശാസ്ത്രീയമായി മറുപടി നൽകി മീനാക്ഷി; വിവരദോഷി താനല്ലെന്ന് താരം!
‘കഴുത’ എന്ന് വിളിച്ചവന് ശാസ്ത്രീയമായി മറുപടി നൽകി മീനാക്ഷി; വിവരദോഷി താനല്ലെന്ന് താരം!

സൈബർ ലോകത്തെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കൃത്യമായ മറുപടി നൽകി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് മീനാക്ഷി അനൂപ്. അവതാരകയായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം, ഇപ്പോൾ തനിക്കെതിരെ വന്ന ഒരു മോശം കമന്റിന് നൽകിയ ‘ശാസ്ത്രീയമായ’ മറുപടിയാണ് ചർച്ചയാകുന്നത്. ‘നീ ഒരു കഴുതയാണ്’ എന്ന് അധിക്ഷേപിച്ച വ്യക്തിയോട് കഴുത എന്ന ജീവിയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തിക്കൊണ്ടാണ് മീനാക്ഷി രംഗത്തെത്തിയത്.

കഴുത ബുദ്ധിയില്ലാത്ത ജീവിയാണെന്ന പൊതുബോധത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താരം, യഥാർത്ഥത്തിൽ മൃഗങ്ങളിൽ ഉന്നത നിലവാരത്തിലുള്ള ബുദ്ധിശക്തിയുള്ള ഒന്നാണ് കഴുതയെന്ന് ഓർമ്മിപ്പിച്ചു. ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിലല്ല താങ്കൾ സംസാരിക്കുന്നതെങ്കിൽ ‘വിവരദോഷി’ എന്ന വിളിക്ക് അർഹൻ കമന്റ് ചെയ്ത ആൾ തന്നെയാണെന്നും താരം തുറന്നടിച്ചു. കഴുതകൾ മനുഷ്യർ പറയുന്നത് അതേപടി അനുസരിക്കാത്തത് അവയ്ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ആ കാര്യം ചെയ്യണമെന്ന് അവയ്ക്ക് കൂടി ബോധ്യപ്പെടേണ്ടതുണ്ട് എന്നതുകൊണ്ടാണെന്നും മീനാക്ഷി വ്യക്തമാക്കി.

Also Read:സ്വന്തം ജീവിതം പാട്ടാക്കി അമൃത സുരേഷ്; വനിതാദിനത്തിൽ ചർച്ചയായി ‘പിഴ’

തന്റെ വാദങ്ങൾക്ക് കരുത്തുപകരാൻ വിജയകുമാർ ബ്ലാത്തൂർ, വൈശാഖൻ തമ്പി എന്നിവരുടെ വീഡിയോകളും താരം റഫറൻസായി പങ്കുവെച്ചിട്ടുണ്ട്. കേട്ടുകേൾവികൾക്ക് പിന്നാലെ പോകാതെ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ കാണാനാണ് താൻ ശ്രമിക്കുന്നതെന്ന് മീനാക്ഷി കുറിച്ചു. പരിഹസിക്കാൻ വന്നവർക്ക് ബുദ്ധിപരമായ മറുപടി നൽകിയ മീനാക്ഷിയുടെ ഈ നിലപാടിനെ സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Share Email
Top