എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം; നിയന്ത്രണ വിധേയമാക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം; നിയന്ത്രണ വിധേയമാക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

കൊച്ചി: എറണാകുളം വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്തവും മറ്റ് പകര്‍ച്ച വ്യാധികളും നിയന്ത്രണ വിധേയമാകാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പഞ്ചായത്തിലെ രോഗബാധയെ സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

വേങ്ങൂര്‍ പഞ്ചായത്തില്‍ 133 പേര്‍ക്കാണ് ഇതുവരെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. 33 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 2 പേര്‍ മരണപെടുകയും ചെയ്തു.കഴിഞ്ഞ മാസം 17നായിരുന്നു പഞ്ചായത്തിലെ ആദ്യ രോഗ ബാധ കണ്ടെത്തിയത്. പഞ്ചായത്തിലെ രോഗ ബാധയെ സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ചികിത്സയില്‍ കഴിയുന്ന ആളുകളുടെ ചികിത്സ സഹായവും പരിഗണിക്കും. മുഖ്യമന്ത്രിയോട് ഈ വിഷയം സംസാരിക്കുംമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. രോഗ ബാധയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

Top