CMDRF

മെഡിക്കൽ അലൈഡ് വിഭാഗം രണ്ടാംഘട്ടം; 11 കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം

ആദ്യ അലോട്മെൻറ് സ്വീകരിച്ച് പ്രവേശനം നേടിയവർക്ക്, ഇനിയും ഒരുമാറ്റം വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പൂർണമായും റദ്ദാക്കാം

മെഡിക്കൽ അലൈഡ് വിഭാഗം രണ്ടാംഘട്ടം; 11 കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
മെഡിക്കൽ അലൈഡ് വിഭാഗം രണ്ടാംഘട്ടം; 11 കോഴ്‌സുകള്‍ക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം

കേരളത്തിലെ 2024-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽവിഭാഗത്തിലെ 4-ഉം മെഡിക്കൽ അലൈഡ് വിഭാഗത്തിലെ 7-ഉം പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെൻറ് നടപടികൾ www.cee.kerala.gov.in ൽ തുടങ്ങി.

  • മെഡിക്കൽ: ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.
  • മെഡിക്കൽ അനുബന്ധം: ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.വി.എസ്‌സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്‌സി. കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. ക്ലൈമറ്റ് ചെയ്‌ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, കാർഷിക സർവകലാശാലയിലെ ബി.ടെക്. ബയോടെക്നോളജി.
  • രണ്ടാംഘട്ട അലോട്മെൻറിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള എല്ലാവർക്കും ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ഈ കോഴ്സുകളിൽ ആദ്യഘട്ട അലോട്മെൻറ് ലഭിച്ച് ഫീസ് അടച്ച് പ്രവേശനം നേടിയവർ, ഇവയുടെ ആദ്യഘട്ടത്തിൽ അലോട്മെന്റ് ഒന്നും ലഭിക്കാത്തവർ എന്നിവരുടെ ഈ കോഴ്സുകളിലെ ഹയർ ഓപ്ഷനുകൾ, രണ്ടാംഘട്ട അലോട്മെൻറിൽ പരിഗണിക്കാൻ അവർ ഹോംപേജ് വഴി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. അതിന് ഹോംപേജിൽ ലോഗിൻചെയ്ത് അവിടെയുള്ള ‘കൺഫേം’ ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരം ലഭിക്കും. ഹയർ ഓപ്ഷനുകളിൽ, താത്‌പര്യമില്ലാത്തവ ഒഴിവാക്കാം. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുൻഗണന വേണമെങ്കിൽ മാറ്റാം.

ആദ്യ അലോട്മെൻറ് സ്വീകരിച്ച് പ്രവേശനം നേടിയവർക്ക്, ഇനിയും ഒരുമാറ്റം വേണ്ടെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ പൂർണമായും റദ്ദാക്കാം.

Top