എംഡിഎംഎ വിൽപന നടത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ

കാറില്‍ കറങ്ങി നടന്ന് എംഡിഎംഎ വില്‍പ്പന നടത്തുമ്പോഴാണ് നൗഷാദലി പിടിയിലായത്

എംഡിഎംഎ വിൽപന നടത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ
എംഡിഎംഎ വിൽപന നടത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ

മലപ്പുറം: കഞ്ചാവ് കേസില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പിടിയില്‍. തേഞ്ഞിപ്പാലം സ്വദേശി നൗഷാദലിയാണ് അറസ്റ്റിലായത്. കാറില്‍ കറങ്ങി നടന്ന് എംഡിഎംഎ വില്‍പ്പന നടത്തുമ്പോഴാണ് നൗഷാദലി പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്. തമിഴ്‌നാട് കോയമ്പത്തൂരില്‍ ബേക്കറി നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയത്.

അതേസമയം ഇയാളുടെ പക്കല്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും ബ്രൗണ്‍ ഷുഗറുമാണ് പിടിച്ചെടുത്തത്. ലഹരി മരുന്ന് വില്‍പ്പനയ്ക്കായി പ്രതി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ കഞ്ചാവ് കടത്തിയതിന് അഞ്ച് മാസം മുന്‍പും ഇയാള്‍ പിടിയിലായിരുന്നു. അന്ന് കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാട് പൊലീസാണ് നൗഷാദലിയെ പിടികൂടിയത്. ശേഷം 2 മാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Share Email
Top