വീടിന്റെ കിടപ്പുമുറിയിൽ എംഡിഎംഎ ശേഖരം; 26-കാരൻ എക്സൈസ് പിടിയിൽ

ഉത്സവ സീസണുകളിൽ 'പാർട്ടി ഡ്രഗ്' ആയി വിതരണം ചെയ്യാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി

വീടിന്റെ കിടപ്പുമുറിയിൽ എംഡിഎംഎ ശേഖരം; 26-കാരൻ എക്സൈസ് പിടിയിൽ
വീടിന്റെ കിടപ്പുമുറിയിൽ എംഡിഎംഎ ശേഖരം; 26-കാരൻ എക്സൈസ് പിടിയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിവരുന്ന പ്രത്യേക പരിശോധനയ്ക്കിടെ മാവേലിക്കരയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. നൂറനാട് പാറ്റൂർ സ്വദേശി ഗോകുൽ (26) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച വൈകിട്ട് യുവാവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 2.359 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. ഉത്സവ സീസണുകളിൽ ‘പാർട്ടി ഡ്രഗ്’ ആയി വിതരണം ചെയ്യാനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് ഗൗരവകരമായതിനാൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന എൻഡിപിഎസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മേഖലയിലെ ന്യൂജെൻ ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് എക്സൈസിന്റെ തീരുമാനം.

Share Email
Top