ഐഐടികളിൽ എംബിഎ: ഇപ്പോൾ അപേക്ഷിച്ച്‌ തുടങ്ങാം

ഐഐഎം ക്യാറ്റ് സ്‌കോർ നോക്കിയാണ് സെലക്ഷൻ നടത്തുക

ഐഐടികളിൽ എംബിഎ: ഇപ്പോൾ അപേക്ഷിച്ച്‌ തുടങ്ങാം
ഐഐടികളിൽ എംബിഎ: ഇപ്പോൾ അപേക്ഷിച്ച്‌ തുടങ്ങാം

10 ഐഐടികളിലെ 2025–27 (4–സെമസ്റ്റർ) ഫുൾ–ടൈം എംബിഎ പ്രവേശനത്തിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി ജനുവരി 31 ആണ്. എന്നാൽ ചില സ്ഥാപനങ്ങളിൽ വ്യത്യാസമുണ്ട്. ഐഐഎം ക്യാറ്റ് സ്‌കോർ നോക്കിയാണ് സെലക്ഷൻ നടത്തുക. ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ടോഫ് ഉണ്ടാവാം. തുടർന്ന്, ഓരോ ഐഐടിയും മാനദണ്ഡങ്ങളനുസരിച്ച് സെലക്ഷൻ നടത്തും. യോഗ്യതാപരീക്ഷയിലെ മാർക്ക്, പത്താം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, സേവനപരിചയം, ഗ്രൂപ്പ് ചർച്ച / ഇന്റർവ്യൂ പ്രകടനം ഇവയൊക്കെ പരിഗണിക്കും. ഫീസ് നിരക്കുകളിലും ഐഐ‍ടികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഓരോ സ്ഥാപനത്തിന്റെയും വെബ്സൈറ്റ് പരിശോധിച്ച ശേഷം അപേക്ഷ നൽകാം. ഫോൺ നമ്പറുകളും ഇ–മെയിൽ ഐഡികളും സൈറ്റുകളിൽ ലഭ്യമാണ്. മിനിമം മാർക്ക് 60% എന്ന് സൂചിപ്പിച്ചിരിക്കുന്നിടത്ത് തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 55% മാർക്ക് അഥവാ തുല്യഗ്രേഡ് മതിയാകും. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മദ്രാസ് ഐഐടിയിലെ പ്രവേശനത്തിന്, ഏതെങ്കിലും ഐഐ‍ടി യുജി ബിരുദത്തിൽ ഗ്രേഡ് പോയിന്റ് 8 എങ്കിലുമുള്ളവർക്കും സായുധസേനാ ഉദ്യോഗസ്ഥർക്കും ക്യാറ്റ് സ്കോർ നിർബന്ധമല്ല.

Also Read: യുജിസി നെറ്റ് ഡിസംബർ 2024: നാളെ നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി

റൂർക്കി ഐഐടിയിലെ പ്രവേശനത്തിന്, ഏതെങ്കിലും ഐഐ‍ടി യുജി ബിരുദത്തിൽ ഗ്രേഡ് പോയിന്റ് 7 എങ്കിലുമുള്ളവർക്ക് ക്യാറ്റ് സ്കോർ നിർബന്ധമല്ല. ധൻബാദിൽ എംബിഎ ബിസിനസ് അനലിറ്റിക്സുമുണ്ട്. ഇതിലെ പ്രവേശനത്തിന് 60% മാർക്കോടെ ബിടെക് വേണം. പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 55% മതിയാകും.

Share Email
Top