‘വാര്‍ഡ് വിഭജനം നിയമാനുസൃതവും സുതാര്യവുമാണ്’; എംബി രാജേഷ്

രമേശ് ചെന്നിത്തല കോടതി ഉത്തരവ് വായിച്ചിട്ടില്ലെന്നും ടെലിവിഷന്‍ ചാനല്‍ മാത്രം കണ്ട് അഭിപ്രായം പറഞ്ഞതാണെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി

‘വാര്‍ഡ് വിഭജനം നിയമാനുസൃതവും സുതാര്യവുമാണ്’; എംബി രാജേഷ്
‘വാര്‍ഡ് വിഭജനം നിയമാനുസൃതവും സുതാര്യവുമാണ്’; എംബി രാജേഷ്

തിരുവനന്തപുരം: വാര്‍ഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വാര്‍ഡ് വിഭജന നടപടികള്‍ നിയമാനുസൃതവും സുതാര്യവുമാണ്. സര്‍ക്കാരല്ല നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികള്‍ എല്ലാ കാലത്തും വരാറുണ്ട്. നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴേ പരാതി ഉന്നയിച്ചാല്‍ എങ്ങനെയാണ്? ഹൈക്കോടതി വേറൊരു കാരണം കൊണ്ടാണ് ഡീലിമിറ്റേഷന്‍ വേണ്ടെന്ന് പറഞ്ഞത്. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2015 വാര്‍ഡ് വിഭജനം നടന്നിരുന്നു. അടുത്ത സെന്‍സസ് വരാത്തതുകൊണ്ട് വാര്‍ഡ് വിഭജിക്കണ്ട എന്നതാണ് കോടതിയുടെ നിലപാട്. 2011ലെ സെന്‍സസ് ആധാരമാക്കി നടന്നിടത്ത് മാത്രമേ കോടതി വാര്‍ഡ് വിഭജനം വേണ്ടെന്ന് പറഞ്ഞിട്ടുള്ളൂ.

Also Read: അനധികൃത ഫ്‌ലക്‌സുകള്‍ മാറ്റി; സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം

പഞ്ചായത്ത് ആക്ട് സെക്ഷന്‍ ആറ് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചത്. രമേശ് ചെന്നിത്തല കോടതി ഉത്തരവ് വായിച്ചിട്ടില്ലെന്നും ടെലിവിഷന്‍ ചാനല്‍ മാത്രം കണ്ട് അഭിപ്രായം പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല കോടതി ഉത്തരവ് മുഴുവനായും വായിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.

Share Email
Top