മേയര്‍- ഡ്രൈവര്‍ തര്‍ക്കം; കേസെടുത്തില്‍ സന്തോഷമെന്ന് ഡ്രൈവര്‍ യദു

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; കേസെടുത്തില്‍ സന്തോഷമെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയര്‍ – ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസെടുത്തതില്‍ സന്തോഷമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യദു പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരമായിരുന്നു കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാതെ വന്നതോടെ യദു കോടതിയെ സമീപിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സില്‍ അതിക്രമിച്ച് കയറിയെന്നുമാണ് പരാതി. സച്ചിന് ദേവ് ബസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു .

Top