‘എനിക്കും ഇച്ചാക്കയ്ക്കും ഇപ്പോള്‍ കിട്ടുന്ന സ്നേഹം മുന്‍പ് ചെയ്ത നല്ല കഥാപാത്രങ്ങളുടെ പലിശ’; മോഹന്‍ലാല്‍

പഴയ സിനിമകള്‍ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്

‘എനിക്കും ഇച്ചാക്കയ്ക്കും ഇപ്പോള്‍ കിട്ടുന്ന സ്നേഹം മുന്‍പ് ചെയ്ത നല്ല കഥാപാത്രങ്ങളുടെ പലിശ’; മോഹന്‍ലാല്‍
‘എനിക്കും ഇച്ചാക്കയ്ക്കും ഇപ്പോള്‍ കിട്ടുന്ന സ്നേഹം മുന്‍പ് ചെയ്ത നല്ല കഥാപാത്രങ്ങളുടെ പലിശ’; മോഹന്‍ലാല്‍

ലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏത് ജനറേഷനിലുള്ള പ്രേക്ഷകനെയും ഒരുപോലെ സംതൃപ്തിപ്പെടുത്താന്‍ ഇരുവരുടെയും സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്നേഹം ലഭിക്കാന്‍ കാരണമെന്ന് പറയുകയാണ് മോഹന്‍ലാല്‍.

‘എനിക്കും മമ്മൂട്ടിക്കും കിട്ടുന്ന സ്‌നേഹം ഞങ്ങള്‍ മുന്‍പ് ചെയ്ത് വെച്ച നല്ല കഥാപാത്രങ്ങളുടെ പലിശയാണ്. പഴയ സിനിമകള്‍ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. ഫോണിലൂടെയും റീലിലൂടെയും ടെലിവിഷനിലൂടെയുമൊക്കെ കാണാനാകും. അതുപോലെ പഴയ സിനിമകള്‍ ഇപ്പോള്‍ വീണ്ടും തിയേറ്ററില്‍ വരുന്നുണ്ട്. ന്യൂജനറേഷനിലെ ആളുകളാണെങ്കില്‍ ഈ സിനിമകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അവര്‍ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ കോമഡിയും സെന്റിമെന്റ്സും പാഷനും കാണുന്നു. അത് ഈ സ്നേഹത്തിനുള്ള ഒരു കാരണമാണ്.

Also Read: ‘കണ്ണാടി പൂവേ’; ‘എന്ന് സ്വന്തം പുണ്യാള’നിലെ ​ഗാനം പുറത്ത്

പിന്നെ പറയാനുള്ളത്, ഞങ്ങള്‍ക്ക് മികച്ച കുറേ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ. എന്റെ സിനിമകള്‍ നോക്കുകയാണെങ്കില്‍ ഭരതന്‍, മണിരത്നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനായി. പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാല്‍ നല്ല കഥകള്‍ ലഭിക്കുന്നില്ല. ഞാന്‍ കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ആക്ഷനും കോമഡിയുമൊക്കെ ചെയ്തിരുന്നു. നിരവധി സംവിധായകരുടെ കഥകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

Share Email
Top