ലോസ് ആഞ്ജലിസിൽ നടന്ന എമ്മി പുരസ്‌കാരദാന ചടങ്ങിൽ ചരിത്രം കുറിച്ച് വെൽഷ് നടൻ മാത്യു റിസ്. മികച്ച കോമഡി നടൻ (വിഡോസ് ബേ), മികച്ച ലിമിറ്റഡ്/ആന്തോളജി സീരീസ് നടൻ (ദ ബീസ്റ്റ് ഇൻ മി) എന്നീ രണ്ട് പുരസ്‌കാരങ്ങൾ നേടിയാണ് അദ്ദേഹം തിളങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തന്റെ നേട്ടം വെയിൽസിലെ ജനങ്ങൾക്ക് സമർപ്പിച്ച അദ്ദേഹം വെൽഷ് ഭാഷയിൽ നന്ദിയും അറിയിച്ചു.
ലോസ് ആഞ്ജലിസിൽ നടന്ന പ്രധാന ചടങ്ങിൽ 19 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. ഡ്രാമാ സീരീസിനുള്ള പുരസ്‌കാരം ‘ദ പിറ്റും’ (മികച്ച നടൻ- നോഹ് വെയിൽ), കോമഡി സീരീസിനുള്ള പുരസ്‌കാരം ‘വിഡോസ് ബേയും’, ലിമിറ്റഡ്/ആന്തോളജി സീരീസ് പുരസ്‌കാരം ‘ഡിടിഎഫ് സെന്റ് ലൂയിസും’ സ്വന്തമാക്കി. ജീൻ സ്മാർട്ട് (ഹാക്‌സ് – കോമഡി നടി), റിയ സീഹോൺ (പ്ലൂരിബസ് – ഡ്രാമ നടി), സാലി ഫീൽഡ് (റിമാർക്കബ്ലി ബ്രൈറ്റ് ക്രീച്ചേഴ്‌സ് – ലിമിറ്റഡ് സീരീസ് നടി) എന്നിവരാണ് മറ്റ് പ്രധാന വനിതാ വിജയികൾ.
Also Read:മുൾമുനയിൽ നിർത്തും വേൾഡ് ക്ലാസ് ത്രില്ലർ; തിയറ്ററുകളിൽ ‘ആശ’ തരംഗം!
ഡ്രാമാ വിഭാഗത്തിൽ ടോം പെൽഫ്രിയും (ടാസ്‌ക്) അല്ലിസൺ ജാനിയും (ദ ഡിപ്ലോമാറ്റ്) മികച്ച സഹനടൻ, സഹനടി പുരസ്‌കാരങ്ങൾ നേടി. കോമഡി വിഭാഗത്തിൽ വിഡോവ്‌സ് ബേയിലെ പ്രകടനത്തിന് സ്റ്റീഫൻ റൂട്ടും കെയ്റ്റ് ഒ ഫ്ലിനും സഹനടൻ, സഹനടിക്കുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കി. ക്രിയേറ്റീവ് ആർട്‌സ് എമ്മിക്ക് പിന്നാലെ എത്തിയ ഈ പ്രധാന ചടങ്ങിൽ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.






