പുതുപ്പള്ളിയിൽ വൻ മോഷണം; റബർ ബോർഡ് ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 100 പവൻ കവർന്നു

റബർ ബോർഡ് ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് മോഷണം നടന്നത്

പുതുപ്പള്ളിയിൽ വൻ മോഷണം; റബർ ബോർഡ് ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 100 പവൻ കവർന്നു
പുതുപ്പള്ളിയിൽ വൻ മോഷണം; റബർ ബോർഡ് ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന് 100 പവൻ കവർന്നു

കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ വൻ മോഷണം. നാല് ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന മോഷ്താക്കൾ 100 പവനിലധികം സ്വർണം കവർന്നു. തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം.

റബർ ബോർഡ് ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലാണ് മോഷണം നടന്നത്. മൂന്ന് ക്വാർട്ടേഴ്സുകൾ കുത്തിത്തുറന്ന സംഘം നാലാമത്തേത് തുറക്കാൻ ശ്രമം നടത്തി. ഒരു ക്വാർട്ടേഴ്സിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ടു. രണ്ടാമത്തെ ക്വാർട്ടേഴ്സിൽ നിന്ന് 40 പവനും കവർന്നു. മോഷണം നടന്ന സമയത്ത് ഈ ക്വാർട്ടേഴ്സുകളിൽ താമസക്കാർ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്ത് കോട്ടയം ഈസ്റ്റ് പൊലീസ് എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Also Read: വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവാവിന് മർദ്ദനം; താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് പറഞ്ഞു. സമാനമായ രീതിയിൽ സംസ്ഥാനത്ത് നടന്ന മറ്റ് മോഷണക്കേസുകളുമായി ഇതിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷ്താക്കൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

Share Email
Top