സ്വർണ വിലയിൽ വൻ കുതിപ്പ്; രണ്ട് ദിവസംകൊണ്ട് 1,360 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്

സ്വർണ വിലയിൽ വൻ കുതിപ്പ്; രണ്ട് ദിവസംകൊണ്ട് 1,360 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
സ്വർണ വിലയിൽ വൻ കുതിപ്പ്; രണ്ട് ദിവസംകൊണ്ട് 1,360 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡുകളിലേക്ക്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,360 രൂപയോളമാണ് വർധിച്ചിരിക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,880 രൂപയും, ഒരു പവന് 1,11,040 രൂപയുമാണ് വില. ഇന്നലെ (ഒക്‌ടോബർ 11) ഒരു പവന് 840 രൂപ വർധിച്ച് 1,10,520 രൂപയിലും ഗ്രാമിന് 13,815 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും, 10 ഗ്രാമിന് 2,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Share Email
Top