പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 7000 ലിറ്റർ പിടികൂടി

ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്

പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 7000 ലിറ്റർ പിടികൂടി
പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 7000 ലിറ്റർ പിടികൂടി

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ എക്‌സൈസ് സംഘത്തിന്റെ വൻ സ്പിരിറ്റ് വേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 7000 ലിറ്റർ സ്പിരിറ്റും കടത്തിന് ഉപയോഗിച്ച ലോറിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിൽ 200 കന്നാസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മംഗലാപുരത്തു നിന്നാണ് സ്പിരിറ്റ് ലോഡ് ചെയ്തതെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. വരാനിരിക്കുന്ന ഓണക്കാലത്ത് വിതരണത്തിനായി വ്യാജമദ്യ നിർമ്മാണം ലക്ഷ്യമിട്ടാണ് ഇത്രയും ഭീമമായ അളവിൽ സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
Top