വിപണിയിൽ വൻ കുതിപ്പ്; ഒരു ലക്ഷം കോടി ക്ലബ്ബിൽ ഇടംനേടിയത് 25 പുതിയ കമ്പനികൾ

ഈ കാലയളവിൽ 25 പുതിയ കമ്പനികൾ ഈ പട്ടികയിൽ ഇടംപിടിച്ചപ്പോൾ വെറും നാല് കമ്പനികൾ മാത്രമാണ് പുറത്തുപോയത്

വിപണിയിൽ വൻ കുതിപ്പ്; ഒരു ലക്ഷം കോടി ക്ലബ്ബിൽ ഇടംനേടിയത് 25 പുതിയ കമ്പനികൾ
വിപണിയിൽ വൻ കുതിപ്പ്; ഒരു ലക്ഷം കോടി ക്ലബ്ബിൽ ഇടംനേടിയത് 25 പുതിയ കമ്പനികൾ

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) പ്രധാന ഓഹരി സൂചികകളിൽ കാര്യമായ മുന്നേറ്റമില്ലാതിരുന്നിട്ടും രാജ്യത്തെ മുൻനിര കമ്പനികൾ വിപണിമൂല്യത്തിൽ മികച്ച നേട്ടമുണ്ടാക്കി. മാർച്ച് അവസാനത്തിൽ 93 മാത്രമായിരുന്ന ഒരു ലക്ഷം കോടി രൂപയിൽ അധികം വിപണിമൂല്യമുള്ള കമ്പനികളുടെ (എം-ക്യാപ്) എണ്ണം സെപ്റ്റംബർ അവസാനത്തോടെ 114 ആയി ഉയർന്നു. ഈ കാലയളവിൽ 25 പുതിയ കമ്പനികൾ ഈ പട്ടികയിൽ ഇടംപിടിച്ചപ്പോൾ വെറും നാല് കമ്പനികൾ മാത്രമാണ് പുറത്തുപോയത്.

വിപണി മന്ദഗതിയിലായിരുന്നെങ്കിലും ഫാർമസ്യൂട്ടിക്കൽസ്, ടെക്നോളജി, റിയൽ എസ്റ്റേറ്റ്, എൻജിനിയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികളാണ് ഈ നേട്ടത്തിന് പിന്നിൽ. ഉദാഹരണത്തിന് ലോറസ് ലാബ്സ് പോലുള്ള കമ്പനികൾ ഈ കാലയളവിൽ വിപണിമൂല്യത്തിൽ നൂറുശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് ഇന്ത്യൻ കോർപ്പറേറ്റ് മേഖല കൈവരിച്ച ഈ വളർച്ച വൻകിട നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

Share Email
Top