പോസ്റ്റ് ഓഫീസുകളിൽ വൻ ലോക്കർ കവർച്ച! പ്രതി എറണാകുളത്ത് നിന്ന് പിടിയിൽ

കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് മാത്രം ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് ഇയാൾ കവർന്നത്

പോസ്റ്റ് ഓഫീസുകളിൽ വൻ ലോക്കർ കവർച്ച! പ്രതി എറണാകുളത്ത് നിന്ന് പിടിയിൽ
പോസ്റ്റ് ഓഫീസുകളിൽ വൻ ലോക്കർ കവർച്ച! പ്രതി എറണാകുളത്ത് നിന്ന് പിടിയിൽ

തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് പോസ്റ്റ് ഓഫീസുകളിലെ ലോക്കറുകൾ തകർത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയെയാണ് കടയ്ക്കൽ പൊലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് മാത്രം ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് ഇയാൾ കവർന്നത്.

മോഷണം നടന്ന കുണ്ടറ പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിച്ച കട്ടിങ് മെഷീന്റെ ഗ്യാരണ്ടി പേപ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്. മറ്റൊരു കവർച്ചയ്ക്കായി എറണാകുളത്തെ പോസ്റ്റ് ഓഫീസിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് പദ്ധതിയിടുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കേസിൽ കടയ്ക്കൽ പൊലീസ് തുടരന്വേഷണം നടത്തിവരികയാണ്.

Share Email
Top