മാസ്സീവ് ഹിറ്റ്! വമ്പൻമാരെ ഞെട്ടിച്ച് ‘വാഴ 2’; ബോക്സ് ഓഫീസിൽ ബില്യൺ ബ്രോസ് തകർക്കുന്നു

സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പല റെക്കോർഡുകളും മറികടന്നാണ് ഈ നേട്ടം

മാസ്സീവ് ഹിറ്റ്! വമ്പൻമാരെ ഞെട്ടിച്ച് ‘വാഴ 2’; ബോക്സ് ഓഫീസിൽ ബില്യൺ ബ്രോസ് തകർക്കുന്നു
മാസ്സീവ് ഹിറ്റ്! വമ്പൻമാരെ ഞെട്ടിച്ച് ‘വാഴ 2’; ബോക്സ് ഓഫീസിൽ ബില്യൺ ബ്രോസ് തകർക്കുന്നു

ലയാള സിനിമയിൽ വീണ്ടുമൊരു ബോക്സ് ഓഫീസ് വിപ്ലവം. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സാ സംവിധാനം ചെയ്ത ‘വാഴ 2’ തിയേറ്ററുകളിൽ വെന്നിക്കൊടി പാറിക്കുകയാണ്. റിലീസ് ദിനം മുതൽ നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഒരുപോലെ നേടിയ ചിത്രം ഇപ്പോൾ വമ്പൻമാരുടെ റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തിക്കുറിക്കുകയാണ്.

നിലവിലെ കണക്കുകൾ പ്രകാരം ചിത്രം 100 കോടി ക്ലബ്ബിലേക്ക് അതിവേഗം കുതിക്കുകയാണെന്നാണ് സൂചന. ഇതിനിടയിലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച വീക്കെന്റ് കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ‘വാഴ 2’ ഇടംപിടിച്ചത്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പല റെക്കോർഡുകളും മറികടന്നാണ് ഈ നേട്ടം.

Also Read: തമിഴ് നടി സുഭാഷിണി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പട്ടികയിൽ മോഹൻലാലിന്റെ മൂന്ന് സിനിമകളും മമ്മൂട്ടിയുടെ രണ്ട് സിനിമകളും ഇടംപിടിച്ചപ്പോൾ, യുവതാരനിരയുമായെത്തിയ ‘വാഴ 2’ നാലാം സ്ഥാനത്തേക്ക് കയറിയത് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഷാജി പാപ്പനും ഷൺമുഖനും മത്സരിക്കുന്ന ബോക്സ് ഓഫീസ് പോരാട്ടത്തിൽ ഹാഷിറും സംഘവും കരുത്ത് തെളിയിച്ചു കഴിഞ്ഞു.

Share Email
Top