അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ തട്ടിപ്പ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ സഹഭാരവാഹിയായ അനിൽ മിശ്രക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ തട്ടിപ്പ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!
അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ വൻ തട്ടിപ്പ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

യോധ്യ രാമക്ഷേത്ര ട്രസ്റ്റ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം നിർണായകമായ കണ്ടെത്തലുകൾ പുറത്തുവിട്ടു. ട്രസ്റ്റും ബാങ്കും തമ്മിൽ ഒപ്പുവെച്ചിരുന്ന ധാരണാ പത്രങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്നും, ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ട്രസ്റ്റിന്റെ പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണം എന്ന സുപ്രധാന നിർദ്ദേശം അവഗണിക്കപ്പെട്ടുവെന്നുമാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കേസിൽ അവിനാശ് ശുക്ള തട്ടിപ്പിന്റെ പ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ട്രസ്റ്റിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഈ കേസ് കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ സഹഭാരവാഹിയായ അനിൽ മിശ്രക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2025-ൽ ബാങ്കുമായി അനിൽ മിശ്ര ഉണ്ടാക്കിയ ധാരണകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് ചമ്പത് റായ് വ്യക്തമാക്കുന്നു.

Also Read:കരൂർ ദുരന്തക്കേസ്: മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രിമാർക്കും ക്ലീൻ ചിറ്റ്; ഡി.എം.കെ ഹർജി തള്ളി സുപ്രീംകോടതി!

താൻ അയോധ്യയിൽ ഇല്ലാത്ത സമയത്താണ് ഇത്തരമൊരു കരാർ ഉണ്ടായതെന്നും, 2024-ൽ ഒപ്പുവെച്ച കരാറുകൾക്ക് മാത്രമേ തന്റെ അംഗീകാരമുള്ളൂവെന്നും അദ്ദേഹം മൊഴി നൽകി. ബാങ്ക് അധികൃതരുടെ വീഴ്ചകളും ട്രസ്റ്റിലെ ഭിന്നതകളും വെളിവാക്കുന്നതാണ് എസ്‌ഐടിയുടെ പുതിയ കണ്ടെത്തലുകൾ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
Top